യു എസിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു

യു.എസിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു.

New Update
NAGASREE VANDANA 1

വാഷിംഗ്ടണ്‍: യു.എസിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Advertisment

യുഎസ് സംസ്ഥാനമായ ടെന്നസിയിലെ മെംഫിസില്‍ വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷം ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.


മെംഫിസ് സര്‍വകലാശാലയില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് (എം എസ്) വിദ്യാര്‍ഥിനിയായ 26കാരിയായ നാഗ ശ്രീ വന്ദന പരിമളയാണ് മരിച്ചത്. 


ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു. ആന്ധ്രാ പ്രദേശില്‍ ഗുണ്ടൂര്‍ ജില്ലയിലെ വ്യവസായിയുടെ മകളായ പരിമള ഉപരിപഠനത്തിനായി 2022ലാണ് യു എസില്‍ എത്തിയത്.

Advertisment