മസ്കിന്‍റെ സ്പേസ് എക്സുമായി സഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് അമേരിക്ക

New Update
New-Project-50-1

വാഷിംങ്ടൺ: ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സുമായി സഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്. ഹൈപ്പര്‍സോണിക് റോക്കറ്റ് പരീക്ഷണപദ്ധതി യുഎസ് വ്യോമസേന റദ്ദാക്കി.

Advertisment

വ്യോമസേന പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് യുഎസ് സേനയുടെ സ്വതന്ത്രപ്രസിദ്ധീകരണമായ സ്റ്റാര്‍സ് ആന്‍ഡ് സ്‌ട്രൈപ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പസഫിക്കിലെ ജോണ്‍സ്റ്റണ്‍ അറ്റോളിയില്‍ നിന്നാണ് റോക്കറ്റിന്റെ പരീക്ഷണവിക്ഷേപണങ്ങള്‍ നടത്താനിരുന്നത്.

വന്യജീവിസങ്കേതത്തിലെ ഒട്ടേറെ കടല്‍പ്പക്ഷികള്‍ക്ക് പദ്ധതി ഭീഷണിയായേക്കാമെന്ന് ജൈവശാസ്ത്രജ്ഞരും വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചതിനെ പിന്നാലെയാണ് പിന്മാറ്റമെന്നാണ് റിപോർട്ടുകൾ. 

റോക്കറ്റ് പരീക്ഷണത്തിനായി മറ്റ് കേന്ദ്രങ്ങള്‍ വ്യോമസേന തിരയുകയാണെന്നാണ് റിപ്പോര്‍ട്ട്.

Advertisment