/sathyam/media/media_files/2025/10/05/trump-2025-10-05-16-46-15.jpg)
മോസ്കോ: റഷ്യയിലേയ്ക്ക് ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിനായി അമേരിക്ക ഉക്രെയ്‌നിന് ടോമാഹോക്ക് മിസൈലുകൾ നൽകിയാൽ അത് അമേരിക്കയുമായുള്ള റഷ്യയുടെ തകർക്കുന്നതിലേക്ക് നയിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.
അലാസ്കയിൽ നടന്ന ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുടിനെ സന്ദർശിച്ച് രണ്ട് മാസത്തിനുള്ളിലാണ്, ഉക്രെയ്നിൽ റഷ്യൻ സൈന്യം മുന്നേറുന്നത്. എന്നാൽ അമേരിക്ക ടോമോഹോക്ക് മിസൈലുകൾ ഉക്രെയിന് നൽകിയാൽ അമേരിക്കയുമായുള്ള ബന്ധത്തിന് വിഘാതം സൃഷ്ടിക്കുമെന്ന് പുടിൻ പറഞ്ഞു.
റഷ്യയിലെ ദീർഘദൂര ഊർജ്ജ അടിസ്ഥാന സൗകര്യ ലക്ഷ്യങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ഉക്രെയിന് ൽകുമെന്ന് വാൾസ്ട്രീറ്റ് ജേണൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
അത്തരം ആക്രമണങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന കീവ് മിസൈലുകൾ അയയ്ക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്നതിനിടെയാണ് ഇത്. രണ്ട് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിന് നൽകിയ ജേണൽ റിപ്പോർട്ട് സ്ഥിരീകരിച്ചു.