/sathyam/media/media_files/2026/03/01/ai-2026-03-01-18-55-03.jpg)
കോട്ടയം: ലോകത്ത് മനുഷ്യന്‍ ചെയ്യുന്നതിന്റെ 90 ശതമാനം ജോലികളും എ.ഐ. ചെയ്യുമെന്ന പഠനങ്ങള്‍ പുറത്തു വന്നിട്ട് ഏറെക്കാലമായിട്ടില്ല. യുദ്ധമുഖത്തും ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായി എ.ഐ. മാറുന്നു.
പ്രതിരോധ മേഖലയില്‍ കമ്പനിയുടെ എഐ മോഡലുകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കും എന്നതിനെച്ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ഇറാനെതിരായ വ്യോമാക്രമണത്തിലും അമേരിക്കന്‍ സൈന്യം എ.ഐ ഉപയോഗിച്ചത്.
എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ഉപയോഗിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
ഏറ്റവും ശക്തവും മികവുറ്റതുമായ എഐ സംവിധാനം ആരു സ്വന്തമാക്കും എന്നതാണു ഭാവിയില്‍ യുദ്ധങ്ങള്‍ ആര് വിജയക്കും എന്നു നിര്‍ണയിക്കുക എന്നാണ് കരുതപ്പെടുന്നത്. ഇതു ശരിവെക്കുന്നതാണ് ഇറാനില്‍ നടന്ന ആക്രമണം.
എ.ഐ.യുടെ ഇന്നത്തെ പോക്കുകണ്ടാല്‍ അത് സ്വയം അറിവുനേടല്‍ ഉടന്‍തന്നെ സാധിച്ചെടുത്തേക്കുമെന്നുതന്നെ തോന്നും.
നിയന്ത്രണങ്ങളില്ലാതെ ക്ലോഡ് ഉപയോഗിക്കാന്‍ യു.എസ് സൈന്യത്തെ അനുവദിക്കണമെന്ന ആവശ്യത്തിന്മേലുള്ള തര്‍ക്കത്തിനു പിന്നാലെ ആന്ത്രോപിക്കിന് യു.എസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്കു വന്നു മണിക്കൂറുകള്‍ക്കകം യു.എസിന് ക്ലോഡ് ഉപയോഗിക്കേണ്ടിവന്നു എന്നാണു പുതിയ വെളിപ്പെടുത്തല്‍.
ആന്ത്രോപിക്കിന്റെ എഐ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരിട്ടാണു ഫെഡറല്‍ ഏജന്‍സികളോട് നിര്‍ദേശിച്ചത്.
എന്നാല്‍ ക്ലോഡ് എഐയുടെ പിന്തുണയില്ലാതെ ഇറാനില്‍ വ്യോമാക്രമണം നടത്താന്‍ അമേരിക്കയ്ക്കു സാധിച്ചില്ല എന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്.
ഇസ്രയേല്‍, യു.എസ് സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി വാര്‍ത്ത പുറത്തുവന്നിരുന്നു.
പ്രതിരോധ മേഖലയില്‍ കമ്പനിയുടെ എഐ മോഡലുകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കും എന്നതിനെച്ചൊല്ലിയാണു തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് അമേരിക്കന്‍ നീക്കം ഉണ്ടാകുന്നത്. ഇതു ഭാവിയില്‍ എ.ഐ നിയമങ്ങളുടെ പൊളിച്ചെഴുത്തിന് വഴിവച്ചേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us