രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ റഷ്യക്കാര്‍ അഭിമാനിക്കണം. താനാണു റഷ്യയെ രക്ഷിച്ചതെന്ന്  വ്‌ളാഡിമിര്‍ പുടിന്‍

കാല്‍ നൂറ്റാണ്ട് ഭരണകാലയളവില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ റഷ്യക്കാര്‍ അഭിമാനിക്കണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. 

New Update
putin Untitledasean

മോസ്‌കോ: കാല്‍ നൂറ്റാണ്ട് ഭരണകാലയളവില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ റഷ്യക്കാര്‍ അഭിമാനിക്കണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. 

Advertisment

താനാണു റഷ്യയെ രക്ഷിച്ചതെന്നും പുതുവത്സര പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 1999 ഡിസംബര്‍ 31നാണ് പുടിന്‍ റഷ്യയുടെ ആക്ടിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.


പ്രിയ സുഹൃത്തുക്കളെ, 2025 പിറന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദം പൂര്‍ത്തിയായി. റഷ്യയ്ക്ക് ഇനിയും ഒരുപാട് കുതിക്കാനുണ്ട്. ഇതിനകം നേടിയ നേട്ടങ്ങളില്‍ നമുക്ക് അഭിമാനിക്കാം.


ഒരു പുതുവര്‍ഷത്തിന്റെ പടിവാതില്‍ക്കല്‍, നമ്മള്‍ ഭാവിയെ കുറിച്ച് ചിന്തിക്കുകയാണ്. എല്ലാം ശരിയാകുമെന്ന് നമുക്ക് ഉറപ്പുണ്ട്. നമ്മള്‍ മുന്നോട്ട് പോകുമെന്ന് പുടിന്‍ പറഞ്ഞു.


Advertisment