/sathyam/media/media_files/2025/11/05/marymotherofjesus1-2025-11-05-10-04-28.webp)
വത്തിക്കാൻ: വിശ്വാസികളുടെ അമ്മ'യെന്ന നിലയിൽ ക്രിസ്തുവിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ ജീവിതത്തെ എടുത്തുകാണിച്ചുകൊണ്ട്, ഏതെല്ലാം മരിയൻവിശ്വാസികളുടെ മാതാവ്, ആത്മീയ മാതാവ്, വിശ്വാസജനതയുടെ ശീർഷകങ്ങളാണ് പൊതുവായി ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് വ്യക്തത വരുത്തി വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കസ്റ്ററി. പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളെ സംബന്ധിച്ചുള്ള പുതിയ രേഖ, "മാത്തെർ പോപ്പുളി ഫിദെലിസ്" പ്രസിദ്ധീകരിച്ചു.
വിശ്വാസികളുടെ മാതാവ്, ആത്മീയ മാതാവ്, വിശ്വാസജനതയുടെ അമ്മ തുടങ്ങിയ ശീർഷകങ്ങൾ ഉപയോഗിക്കുന്നതിനെ രേഖ പ്രോത്സാഹിപ്പിക്കുന്നു.
എന്നാൽ, സഹരക്ഷക, മധ്യസ്ഥ, എന്നീ ശീർഷകങ്ങൾ യേശുക്രിസ്തുവിനു മാത്രമുള്ളതാണെന്നും, അതിനാൽ ഇത്തരം ശീർഷകങ്ങൾ, പരിശുദ്ധ മറിയത്തെ വിളിക്കുന്നത് അനുചിതമാണെന്നു രേഖയിൽ പരാമർശിക്കുന്നു.
കൃപകളുടെ മാതാവ്, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീർഷകങ്ങൾ, ചില അർത്ഥത്തിൽ സ്വീകാര്യമെന്നു തോന്നാമെങ്കിലും അവ ഒഴിവാക്കുന്നതാണ് നല്ലതെന്നും, ചില അർത്ഥത്തിൽ ഇവ സ്വീകാര്യമെന്നു തോന്നാമെങ്കിലും, ഇവയുടെ അർത്ഥവിശദീകരണങ്ങൾ ഏറെ അപകട സാധ്യതകൾ മുൻപോട്ടു വയ്ക്കുന്നുവെന്നു രേഖയിൽ പരാമർശിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us