New Update
/sathyam/media/media_files/2025/05/02/RZjXqeqKQNsy540CEQrV.jpg)
വത്തിക്കാൻ: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് ഏഴിന് തുടങ്ങാനിരിക്കെ കോൺക്ലേവ് നീണ്ടുപോയേക്കുമെന്ന പ്രവചനവുമായി ജർമ്മനിയിലെ കൊളോൺ ആർച്ച്ബിഷപ്പ് കർദിനാൾ റെയ്നർ മരിയാനോ.
Advertisment
2013ൽ ഫ്രാൻസിസ് പാപ്പായെ തെരഞ്ഞെടുത്തത് പോലെ ഹ്രസ്വമായ സമയം പോരെന്നാണ് റെയ്നർ മരിയാനോയുടെ കണക്ക് കൂട്ടൽ.
2013ൽ രണ്ട് ദിവസം മാത്രമാണ് കാർദിനൽ കോൺക്ലേവ് ചേർന്നത്. ഇത്തവണ അത് ദിവസങ്ങൾ നീണ്ടേക്കാം.
കർദിനാൾമാർ പരസ്പരം കണ്ട് സംസാരിച്ചിട്ട് നാളുകളായെന്നും അതിനായി സമയം കൂടുതൽ എടുക്കുമെന്നും കർദിനാൾ മരിയാനോ പറയുന്നു. വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ചകളും നടക്കേണ്ടതുണ്ട്.
എന്നിരുന്നാലും ചിലപ്പോൾ ചർച്ച വേഗം തീരാനും പുതിയ പാപ്പയെ വേഗം കണ്ടെത്താനുള്ള സാധ്യതയെയും തള്ളുന്നില്ലെന്നും കർദിനാൾ റെയ്നർ വ്യക്തമാക്കി.