വത്തിക്കാൻ: പുതിയ പോപ്പിനായുള്ള പ്രാർത്ഥനകളോടെ വിശ്വാസ സമൂഹം കാത്തിരിക്കുന്നതിനിടെ മെയ് 7ന് പേപ്പൽ കോൺക്ലേവ് തുടങ്ങുകയാണ്.
ലോകം ആകാംഷയോടെ സിസ്റ്റെൻ ചാപ്പലിലെ പുക കുഴലിലേക്ക് ഉറ്റുനോക്കുന്ന നിമിഷങ്ങൾ വരാനിരിക്കുകയാണ്.
എന്നാൽ അതിനും മുന്നേ തിരക്കിലാണ് വത്തിക്കാന് സമീപം ബോർഗോ പിയോയിലുള്ള റാണിയോ മർസീനി. കടന്നുപോയ മൂന്ന് മാർപാപ്പമാർക്കുള്ള ഔദ്യോഗിക വസ്ത്രം തുന്നിയ ആളാണ് മർസീനി.
പുതിയ പാപ്പയ്ക്ക് വേണ്ടി സ്മോൾ,മീഡിയം, ലാർജ് എന്നിങ്ങനെ മൂന്ന് അളവുകളിൽ ഉടുപ്പ് തയ്യാറാക്കുന്ന ജോലി മർസിനി തുടങ്ങി കഴിഞ്ഞു.
ജോൺ പോൾ രണ്ടാമൻ, ബെനഡിക്റ്റ് 16മൻ, ഫ്രാൻസിസ് മാർപാപ്പ എന്നിവർക്കായി വസ്ത്രം തയാറാക്കിയത് മർസീനിയായിരുന്നു.
ഫ്രാൻസിസ് പാപ്പ ലളിത വസ്ത്രം ധരിച്ചിരുന്നപ്പോൾ ബനഡിക്റ്റ് പാപ്പ കുറച്ചു കൂടി മേൽത്തരം വസ്ത്രമാണ് ഇഷ്ടപ്പെട്ടിരുന്നത്.
പുതിയ മാർപാപ്പയെ തെരഞ്ഞെടുത്താലുടൻ മർസീനി വസ്ത്രം എത്തിക്കും. ഔദ്യോഗിക വസ്ത്രം അണിഞ്ഞാണ് പുതിയ പാപ്പ പുറത്തെത്തുന്നത്.
1962 മുതൽ മർസീനി വിശുദ്ധ വസ്ത്രങ്ങൾ തയ്ക്കുന്ന ജോലി തുടരുകയാണ്.