അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും സമാധാന ചർച്ചകൾക്കായി പുതിയ വഴികൾ തുറക്കണം. ഇറാനിൽ നിന്നും പശ്‌ചിമേഷ്യയിൽനിന്നും ആശങ്കാജനകമായ വാർത്തകളാണ്‌ വരുന്നത്‌. നിലവിലെ സംഘർഷം ഭീതിയും വിദ്വേഷവുമാണ് പടർത്തുന്നതെന്ന് ലിയോ മാർപാപ്പ

ബോംബുകളുടെ ഗർജ്ജനം നിലയ്ക്കാനും ആയുധങ്ങൾ നിശബ്ദമാകാനും ജനങ്ങളുടെ ശബ്ദം കേൾക്കാൻ കഴിയുന്ന തരത്തിൽ സംഭാഷണങ്ങൾക്കായി വഴിതുറക്കണം

New Update
Pope Leo XIV

വത്തിക്കാൻ സിറ്റി:അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും സമാധാന ചർച്ചകൾക്കായി പുതിയ വഴികൾ തുറക്കണമെന്നും ലിയോ മാർപാപ്പ ആവശ്യപ്പെട്ടു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

ഇറാനിൽ നിന്നും പശ്‌ചിമേഷ്യയിൽനിന്നും ആശങ്കാജനകമായ വാർത്തകളാണ്‌ വരുന്നത്‌. നിലവിലെ സംഘർഷം ഭീതിയും വിദ്വേഷവുമാണ് പടർത്തുന്നത്‌. 

ഇത് കൂടുതൽ വ്യാപിക്കാനും "പ്രിയപ്പെട്ട ലെബനൻ" ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളെക്കൂടി ഇതിലേക്ക് വലിച്ചിഴയ്ക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 

ബോംബുകളുടെ ഗർജ്ജനം നിലയ്ക്കാനും ആയുധങ്ങൾ നിശബ്ദമാകാനും ജനങ്ങളുടെ ശബ്ദം കേൾക്കാൻ കഴിയുന്ന തരത്തിൽ സംഭാഷണങ്ങൾക്കായി വഴിതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment