വിശുദ്ധ പ്രഖ്യാപന ചടങ്ങിൽ ലിയോ പതിനാലാമൻ മാർപ്പാപ്പക്കൊപ്പം സഹകാർമികനായി ഇടുക്കിയിലെ വൈദികൻ

“ഇത്തരം ഒരു അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത് എന്റെ ജീവിതത്തിലെ അപൂർവ്വ അനുഭവമാണ്,” എന്ന് ഫാ. എഫ്രേം കുന്നപ്പള്ളി പറഞ്ഞു.

New Update
afrem kunnappally-2
Listen to this article
0.75x1x1.5x
00:00/ 00:00

വത്തിക്കാൻ: വിശുദ്ധ പ്രഖ്യാപന ചടങ്ങിൽ ലിയോ പതിനാലാമൻ മാർപ്പാപ്പക്കൊപ്പം സഹകാർമികനായി മലയാളി വൈദികൻ. സെപ്റ്റംബർ 7 ന് വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്കുത്തിസിന്റെ ജീവിത ചരിത്രം എഴുതിയ ഫാ അഫ്രേം കുന്നപ്പളളിയാണ് പരിശുദ്ധ ലിയോ പാപ്പയുടെ കൂടെ പ്രധാന ആൾത്താരയിൽ സഹകാർമികനായത്.


Advertisment

കാർലോ അക്കുത്തിസിന്റെ അമ്മയും പിയർ ജിയോർജിയോ ഫ്രസാത്തിയുടെ കുടുംബവും നൽകിയ പ്രത്യേക ക്ഷണപ്രകാരം ആയിരുന്നു ഈ അവസരം ലഭിച്ചത്. 


ഭാരതത്തിൽ കാർലോയുടെ മ്യൂസിയം ആരംഭിക്കുവാൻ മാർപാപ്പ തറ കല്ല് വെഞ്ചിരിച്ചു നൽകി. 2007-ൽ കാർലോ അക്കുത്തിസിന്റെ അമ്മയുമായി പരിചയപ്പെട്ട എഫ്രേം അച്ഛൻ, 2011-ൽ ഇംഗ്ലീഷിൽ കാർലോയുടെ ആദ്യ ജീവചരിത്രം രചിച്ചു.

afrem kunnappally-6

സ്കൈപ്പ് മുഖാന്തിരം കാർലോയുടെ അമ്മയോടും പാപ്പയോടും നടത്തിയ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ആ ഗ്രന്ഥം തയ്യാറായത്. പിന്നീട് കാർലോയുടെ നാമകരണ നടപടികൾക്ക് തുടക്കമായ ഗ്രന്ഥങ്ങളിലൊന്നായി അത് മാറി.


2013-ൽ കാർലോ ദൈവദാസനായപ്പോൾ, ഏഷ്യൻ അസോസിയേഷൻ ഓഫ് കാർലോ അക്കുത്തിസ്-ന്റെ നേതൃത്വവും എഫ്രേം അച്ഛൻ ഏറ്റെടുത്തു. ബ്രസീൽ, ഫിലിപ്പീൻസ്, അർജന്റീന, ചൈന, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ അദ്ദേഹം കാർലോയുടെ സന്ദേശം പ്രചരിപ്പിച്ചു.


അദ്ദേഹം സെമിനാരിയിൽ പഠനം ആരംഭിക്കുമ്പോൾ തന്നെ ജോയിസ് അപ്രേം–ജെസ്സി ജോയിസ് ദമ്പതികൾ (അച്ഛന്റെ മാതാപിതാക്കൾ) അദ്ദേഹത്തെ പിന്തുണച്ചു. കാർലോ അക്കുത്തിസ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടപ്പോൾ, കാർലോയുടെ ടി-ഷർട്ടും, അഴുകാത്ത ഹൃദയത്തിന്റെ ഭാഗവും ഉൾപ്പെടുത്തി ഇന്ത്യയിൽ നടന്ന പ്രദർശനങ്ങളിൽ എഫ്രേം അച്ഛൻ നേതൃത്വം നൽകി. ഇതോടൊപ്പം, ഏകദേശം 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി വണക്കയാത്രകൾക്കും അദ്ദേഹം തുടക്കം കുറിച്ചു.

afrem kunnappally-5

യുവാക്കളുടെ ഇടയിൽ വിശ്വാസം വളർത്താനായി, എഫ്രേം അച്ഛൻ Carlo Voice Magazine ആരംഭിച്ചു. ഈ മാസികയുടെ ഓഫീസ് കാലടിക്കടുത്ത മരോട്ടിച്ചോട്‌യിലാണ്. കാർലോയെ കുറിച്ച് അദ്ദേഹം എഴുതിയ Highway to Heaven എന്ന പുസ്തകം ലോകത്തിലെ 28 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി.


വിശുദ്ധ കുർബാനയ്ക്ക് ശേഷം, ഭാരതത്തിൽ കാർലോ അക്കുത്തിസ് മ്യൂസിയത്തിന്റെ നിർമാണത്തിനുള്ള തറക്കല്ല് പോപ്പ് വെഞ്ചരിച്ചു. തുടർന്ന് വത്തിക്കാനിലെ ലൂർദ് ഗാർഡനിൽ നടന്ന വിരുന്നിൽ വത്തിക്കാൻ ഡിപ്ലോമാറ്റുകൾ, കാർഡിനാളുമാർ, മെത്രാന്മാർ, മന്ത്രിമാർ എന്നിവരോടൊപ്പം അച്ഛനും പ്രേത്യേകം പങ്കെടുത്തു.


2007-ൽ, പിയർ ജിയോർജിയോ ഫ്രസാത്തിയെക്കുറിച്ചുള്ള പുസ്തകം, അദ്ദേഹത്തിന്റെ സഹോദരിയുടെ പുത്രിയുടെ സഹായത്തോടെയാണ് എഫ്രേം അച്ഛൻ രചിച്ചത്. അതേ വർഷം തന്നെ കാർലോയുടെ അമ്മയുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്താൻ തുടങ്ങി.

afrem kunnappally-4

“ഇത്തരം ഒരു അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത് എന്റെ ജീവിതത്തിലെ അപൂർവ്വ അനുഭവമാണ്,” എന്ന് ഫാ. എഫ്രേം കുന്നപ്പള്ളി പറഞ്ഞു. കാർലോയുടെ ലാപ്‌ടോപ്പ്, കാൽക്കുലേറ്റർ, ടെന്നീസ് ബാറ്റ് തുടങ്ങിയ സ്വകാര്യ വസ്തുക്കൾ ഇപ്പോൾ തന്റെ കൈവശമുണ്ടെന്നും, അവയെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർലോക്കൊപ്പം വിശുദ്ധരുടെ നിരയിൽ ഉൾപ്പെടുത്തിയ പർവതാരോഹകനും കായികതാരവുമായിരുന്ന പിയർ ജിയോർജിയോ ഫ്രസാത്തിയെ അദ്ദേഹം പ്രത്യേകം ഓർത്തെടുത്തു. പിയർ ജിയോർജിയോയുടെ തിരുനാൾ ദിനത്തിലാണ് എഫ്രേം അച്ഛൻ പൗരോഹിത്യം സ്വീകരിച്ചതും. കാർലോ ഉപയോഗിച്ച കട്ടിലിൽ ഒരു ദിവസം കിടക്കാൻ ഉള്ള ഭാഗ്യവും അച്ഛന് ലഭിച്ചു.

afrem kunnappally


ഫ്രാൻസിസ് മാർപാപ്പ, മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് പള്ളിപ്പറമ്പിൽ, കാർഡിനാൾ പിസ്സബല്ല, കാർഡിനാൾ ക്ലീമിസ് മാർ ബസ്സേലിയോസ് ബാവ, കാർഡിനാൾ ലുയ്‌സ് റഫേൽ സാക്കോ, മാർ റഫേൽ തട്ടിൽ എന്നിവരുടേയും പിന്തുണ തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചതായി എഫ്രേം അച്ഛൻ വ്യക്തമാക്കി. പാപ്പ ഫ്രാൻസിസ് തന്നെ ഇന്ത്യൻ നൂൺഷ്യേറ്റർ വഴി “Carlo Brother” എന്ന് അദ്ദേഹത്തെ അഭിസംബോധന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കാർലോയുടെ അമ്മയ്‌ക്കൊപ്പം ജോയിസ് അപ്രേം, എബിൻ എസ് കണ്ണി ക്കാട്ട്, അജീഷ് കൂരൻ, ഷാജി ജെ കണ്ണിക്കാട്ട്, എസ്തർ എന്നിവർ “കാർലോ ഫൗണ്ടേഷൻ” മുഖാന്തിരം കാർലോയുടെ പ്രവർത്തനങ്ങൾ തുടർന്ന് വരുന്നു.

afrem kunnappally-3

എഫ്രേം അച്ഛന്റെ ഇംഗ്ലീഷ് പുസ്തകം Positio കാർലോയുടെ നാമകരണത്തിനായുള്ള അസ്സിസ്റ്റാന്റ് രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധരുടെ നാമകരണ നടപടികളുടെ പ്രിഫെക്ടായ കാർഡിനാൾ സെറായോ, എഫ്രേം അച്ഛൻ രചിച്ച Beatitudes on the Web and Mountain എന്ന അച്ഛന്റെ 102-ാമത്തെ പുസ്തകം പ്രകാശനം ചെയ്ത് അദ്ദേഹത്തെ അനുമോദിച്ചു.

കുട്ടിക്കാലത്ത് തന്നെ വിശുദ്ധജീവിതം നയിച്ച രണ്ടു പേരെയാണ് ഈ canonization-ൽ സഭ വിശുദ്ധരായി പ്രഖ്യാപിച്ചത് - കാർലോ അക്കുത്തിസ് (15)യും പിയർ ജിയോർജിയോ ഫ്രസാത്തി (24)യും.

ഇന്ത്യയിൽ നിന്ന് പ്രത്യേക ക്ഷണം ലഭിച്ച ഏക പുരോഹിതൻ എന്ന വിശിഷ്ട സ്ഥാനമാണ് ഫാ. എഫ്രേം കുന്നപ്പള്ളിക്ക് ലഭിച്ചത്.

Advertisment