വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടു ചരിത്രത്തില്‍ ഇടംപിടിച്ച ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചങ്ങുകള്‍ക്ക് ഒരുങ്ങി വത്തിക്കാന്‍.
മാര്‍ കൂവക്കാട്ടിനൊപ്പം 20 പേര്‍കൂടി കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെടും. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും.
ഇന്ത്യന്‍ സമയം രാത്രി 8.30ന് ചടങ്ങുകള്‍ക്കു തുടക്കമാകും. വൈദികരും സന്ന്യസ്തരുമടക്കം അഞ്ഞൂറിലധികം മലയാളികളും ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിക്കും.
കേരളത്തില്‍നിന്നു സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പെടെയു ള്ളവര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കും.
മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ചടങ്ങിന് സാക്ഷികളാകാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം വത്തിക്കാനിലെത്തി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലാണു സംഘമെത്തിയത്.
മാര്‍ ജോര്‍ജ് ജേക്കബിന്റെ സ്ഥാനലബ്ദിയോടെ ആഗോള കത്തോലിക്കാ സഭയില്‍ ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ പ്രാധാന്യം വര്‍ധിച്ചെന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
മുന്‍ മന്ത്രി രജീവ് ചന്ദ്രശേഖര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, ടോം വടക്കന്‍, അനില്‍ ആന്റണി എന്നിവര്‍ സംഘത്തിലുണ്ട്. ഇന്ത്യന്‍ സംഘം മാര്‍ ജോര്‍ജ് കൂവക്കാട്ടിനൊപ്പം മാര്‍പാപ്പയെയും സന്ദര്‍ശിച്ചു.