ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു വത്തിക്കാനിലേക്ക് ! മന്ത്രിമാരടങ്ങുന്ന പ്രതിനിധിസംഘവും രാഷ്ട്രപതിക്കൊപ്പം

കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ ജോഷ്വ പീറ്റര്‍ ഡിസൂസയും കേന്ദ്ര പ്രതിനിധി സംഘത്തിലുണ്ട്.

New Update
drupadi murmu to vatican
Listen to this article
0.75x1x1.5x
00:00/ 00:00

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധികരിക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വത്തിക്കാനിലേക്ക് പുറപ്പെട്ടു. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. 

Advertisment

കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ ജോഷ്വ പീറ്റര്‍ ഡിസൂസയും കേന്ദ്ര പ്രതിനിധി സംഘത്തിലുണ്ട്. മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുക്കും.

ഇന്ത്യന്‍ സമയം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകള്‍. വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് ചടങ്ങുകള്‍ നടത്തുക. 

ലോക രാഷ്ട്ര തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. മാര്‍പാപ്പയുടെ സംസ്‌കാരം നടക്കുന്ന ശനിയാഴ്ച ഇന്ത്യയിലും ഔദ്യോഗിക ദുഖാചരണമായിരിക്കും. അനുകമ്പയുടെയും സേവനത്തിന്റെയും പ്രതീകമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അനുസ്മരിച്ചു.

Advertisment