ഹബേമൂസ് പാപ്പാം.....ലോകം വത്തിക്കാനിലേക്ക് ! അറിയാം പേപ്പൽ കോൺക്ലേവും നടപടിക്രമങ്ങളും

സങ്കീർണവും രഹസ്യാത്മകവുമാണ് പാപ്പായെ തെരഞ്ഞെടുക്കുന്ന നടപടി ക്രമങ്ങൾ. പരിശുദ്ധാത്മാവിന്റെ ഇടപെടൽ പാപ്പായെ തെരഞ്ഞെടുക്കുന്നതിലുണ്ട്. എന്തൊക്കെയാണ് പാപ്പായ്ക്കായുള്ള തെരഞ്ഞെടുപ്പിന്റെ നടപടികൾ

New Update
papal conclave1

വത്തിക്കാൻ: കത്തോലിക്ക സഭയുടെ 267മത് മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവിന് മൂന്നു ദിവസം മാത്രം. വത്തിക്കാൻ സ്‌റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാേ്രദ പരോളിനാണ് കോൺക്ലേവിന് ഇക്കുറി നേതൃത്വം നൽകുന്നത്.

Advertisment

സങ്കീർണവും രഹസ്യാത്മകവുമാണ് പാപ്പായെ തെരഞ്ഞെടുക്കുന്ന നടപടി ക്രമങ്ങൾ. പരിശുദ്ധാത്മാവിന്റെ ഇടപെടൽ പാപ്പായെ തെരഞ്ഞെടുക്കുന്നതിലുണ്ട്. എന്തൊക്കെയാണ് പാപ്പായ്ക്കായുള്ള തെരഞ്ഞെടുപ്പിന്റെ നടപടികൾ

thumbs_b_c

പേപ്പൽ കോൺക്ലേവ് 

എൺപതു വയസിൽ താഴെയുള്ള കർദിനാൾമാർക്കാണ് വോട്ടവകാശമുള്ളത്. ഇത്തവണ 135 പേരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. 

സിസ്‌റ്റൈൻ ചാപ്പലിൽ വച്ചാണു കോൺക്ലേവ് കൂടുന്നത്. കർദിനാൾമാർ ഉള്ളിൽ കയറിയാൽ രണ്ടു വാതിലുകളുള്ള സിസ്റ്റെൻ ചാപ്പൽ അടയ്ക്കും. 


രഹസ്യസ്വഭാവം

'മാർപാപ്പയായി കോൺക്ലേവിലേക്കു വരുന്നയാൾ കർദിനാളായി മടങ്ങിപ്പോകുന്നു' എന്ന ഇറ്റാലിയൻ പഴഞ്ചൊല്ലുതന്നെ പാപ്പ തെരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം വ്യക്തമാക്കുന്നതാണ്.

കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാൾമാർ തെരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്യണം. 

thumbs_b_c11111


പ്രതിജ്ഞയെടുത്തശേഷം പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ പുറംലോകവുമായി കർദിനാൾമാർക്കു യാതൊരു ബന്ധവുമുണ്ടായിരിക്കുന്നതല്ല. 


അല്ലാതെ വിരുദ്ധമായി പ്രവർത്തിച്ചാൽ ആ കർദിനാളിനെ പുറത്താക്കണമെന്നാണ് ചട്ടം.

പരിശുദ്ധാത്മാവിന്റെ സാന്നിധ്യം 

എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാനയോടുകൂടിയാണു കോൺക്ലേവ് തുടങ്ങുക.  ഉച്ചകഴിഞ്ഞ് യോഗ്യനായ മാർപാപ്പ തെരഞ്ഞെടുക്കപ്പെടുന്നതിനാവശ്യമായ പരിശുദ്ധാത്മാവിന്റെ കൃപയ്ക്കായി കർദിനാൾമാർ ഒരുമിച്ചു പ്രാർഥിക്കുന്നു. 

'എലിഗോ ഇൻ സുമ്മും പൊന്തിഫിച്ചെം...' (മാർപാപ്പയായി ... നെ ഞാൻ തെരഞ്ഞെടുക്കുന്നു) എന്നാണു ദീർഘചതുരാകൃതിയിലുള്ള ബാലറ്റിന്റെ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.


അതിനു താഴെയായി പാപ്പയായി തെരഞ്ഞെടുക്കപ്പെടാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയുടെ പേരു കർദിനാൾമാർ എഴുതും.


papal conclave333

സിസ്‌റ്റെൻ  ചാപ്പലിൽ മൈക്കിൾ ആഞ്ചലോ വരച്ചിരിക്കുന്ന അന്ത്യവിധിയുടെ ചിത്രം ഉൾക്കൊള്ളുന്ന അൾത്താരയ്ക്കുമുമ്പിലായി വച്ചിരിക്കുന്ന പാത്രത്തിൽ കർദിനാൾമാർ വോട്ടുചെയ്ത ബാലറ്റ് രണ്ടായി മടക്കി നിക്ഷേപിക്കുന്നു. തുടർന്നു ബാലറ്റു എണ്ണി തിട്ടപ്പെടുത്തും.

ഒരാൾക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടുന്നതുവരെ എല്ലാ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞുമായി നാലുപ്രാവശ്യമാണ് വോട്ടിംഗ് നടക്കുന്നത്.


ഓരോ വോട്ടെടപ്പു കഴിയുമ്പോഴും ഫലം പ്രഖ്യാപിക്കുകയും നിയുക്തരായിരിക്കുന്ന മൂന്നു കർദിനാൾമാർ അവ രേഖപ്പെടുത്തുകയും ചെയ്യും.


വോട്ടിംഗിൽ ആർക്കും മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടുന്നില്ലെങ്കിൽ ബാലറ്റുകൾ ചാപ്പലിനോടത്തുള്ള അടുപ്പിലിട്ടു കറുത്ത പുകവരത്തക്ക രീതിയിൽ പ്രത്യേക രാസവസ്തുക്കളും ചേർത്തു കത്തിച്ചുകളയുന്നു. പാപ്പായെ തെരഞ്ഞെടുത്താൽ വെള്ള പുക ഉയരും. 

ഹബേമൂസ് പാപ്പാം

papal conclave2222

പുതിയ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനാവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഒരു കർദിനാളിനു ലഭിച്ചാൽ കർദിനാൾ സംഘത്തിന്റെ തലവൻ അദ്ദേഹേേത്താട് സമ്മതം ചോദിക്കും.

കർദിനാൾ സമ്മതിച്ചാൽ ബാലറ്റുകൾ ചാപ്പലിനോട് അടുത്തുള്ള അടുപ്പിലിട്ടു വെളുത്ത പുകവരത്തക്ക രീതിയിലുള്ളപ്രത്യേക രാസവസ്തുക്കൾ ചേർത്തു കത്തിക്കും.


എല്ലാ കർദിനാൾമാരും നിയുക്ത പാപ്പായോടുള്ള വിധേയത്വം പ്രഖ്യാപിക്കുന്നു. അദ്ദേഹം പാപ്പയുടെ നാമം തെരഞ്ഞെടുക്കുകയും പാപ്പായുടെ സ്ഥാനവസ്ത്രങ്ങൾ അണിയുകയും ചെയ്യും.  


ഏറ്റവും മുതിർന്ന കർദിനാൾ ഡീക്കൻ പാപ്പയെ തിരഞ്ഞെടുത്തകാര്യം 'ഹബേമൂസ് പാപ്പാം' (നമുക്കു പാപ്പയെ ലഭിച്ചിരിക്കുന്നു) എന്നു പ്രഖ്യാപിച്ചുകൊണ്ട് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ബാൽക്കണിയിലെത്തി ലോകത്തെ അറിയിക്കും.

ഫ്രഞ്ചുകാരനായ കർദിനാൾ ഡൊമിനിക് മാംബെർട്ടിയാണു നിലവിലെ മുതിർന്ന കർദിനാൾ ഡീക്കൻ.

തുടർന്നു നിയുക്ത പാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട് റോമാ നഗരത്തിനും ലോകം മുഴുവനും ഊർബി എത് ഓർബി (ആശീർവാദം) നൽകും