വത്തിക്കാൻ : നൂറ് വർഷത്തിലേറെ മുമ്പാണ് ഒരു മാർപാപ്പ ഇതിനു മുമ്പ് ലിയോ എന്ന പേര് തെരഞ്ഞെടുക്കുന്നത്. 1878ൽ തെരഞ്ഞെടുക്കപ്പെട്ട ലിയോ 13മൻ 1903വരെ തുടർന്നു.
ആദ്യത്തെ ലിയോ മാർപാപ്പയുടെ ഭരണകാലം 440- 461 വരെയായിരുന്നു. സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ കാലം മാർപാപ്പയായിരുന്നതും ഒരു ലിയോ തന്നെയായിരുന്നു.
ലിയോ പതിനൊന്നാമൻ 27 ദിവസം മാത്രമാണ് സ്ഥാനത്ത് തുടർന്നത്. 1605 ഏപ്രിൽ ഒന്നിന് തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനൊന്നാമൻ ഏപ്രിൽ 27ന് കാലം ചെയ്തു.
/sathyam/media/media_files/2025/05/08/znjvw0z9qnM0qR8ov1vm.png)
267മത് മാർപാപ്പയായി അധികാരത്തിലെത്തിയ അമേരിക്കയില്‍ നിന്നുള്ള കർദിനാൾ റോബർട്ട് പ്രെവോസ്റ്റിനെ സ്ഥാനിക നാമമായി ലെയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ചു. ആദ്യത്തെ അഗസ്റ്റീനിയൻ പോപ്പ് ആണ് ലിയോ പതിനാലാമന്‍.
ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ് വംശജരായ മാതാപിതാക്കൾക്ക് ഇല്ലിനോയിസിലെ ചിക്കാഗോയിലാണ് കർദിനാൾ റോബർട്ട് പ്രെവോസ്റ്റിന്റെ ജനനം.
ലൂയിസ് മാർട്ടിൻ, ജോൺ ജോസഫ് എന്നിവരാണ് ലിയോ പതിനാലാമന്റെ സഹോദരന്മാർ.
അമേരിക്കയിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 27-ാം വയസ്സിൽ കാനോൻ നിയമം പഠിക്കാൻ റോമിലെത്തി അവിടെ വെച്ച് അദ്ദേഹത്തെ പുരോഹിതനായി നിയമിക്കുകയായിരുന്നു.
/sathyam/media/media_files/2025/05/09/XntsoKfaJMjZKiBp8I1S.png)
പെറുവുമായുള്ള അദ്ദേഹത്തിന്റെ ദീർഘകാല ബന്ധം 1985 മുതൽ ആരംഭിച്ചു. പെറുവിലെ ചുലുക്കാനസിൽ ഒരു അഗസ്റ്റീനിയൻ മിഷനിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2015-ലാണ് അദ്ദേഹം പെറുവിലെ ചിക്ലായോയുടെ ബിഷപ്പായി നിയമിതനാകുന്നത്.
2023-ൽ ആർച്ച് ബിഷപ്പായി സ്ഥാനക്കയറ്റം ലഭിച്ചു, 2024-ൽ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട വ്യക്തിയാണ് ലിയോ പതിനാലാമന്‍.
കോൺക്ലേവിന്റെ നാലു റൗണ്ട് വോട്ടെടുപ്പിന് ഒടുവിലാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാപ്പയെ തെരഞ്ഞെടുത്തത്.
/sathyam/media/media_files/2025/05/09/aCTWgxSRn8uQlTYqm0aH.png)
ഇന്നു സിസ്റ്റൈന്‍ ചാപ്പലിന് മുകളിലെ ചിമ്മിനിയില്‍ നിന്നു വെളുത്ത പുക പുറത്തുവന്നത്.
ഇന്ത്യന്‍ സമയം രാത്രി 9.41 നാണ് ഫലം വന്നത്. വെളുത്ത പുക പുറത്തുവന്നതോടെ പള്ളിമണികള്‍ കൂട്ടത്തോടെ മുഴക്കി.
സ്വിസ് ഗാര്‍ഡുമാര്‍ വത്തിക്കാന്‍ ചത്വരത്തിലേക്ക് മാര്‍ച്ച് നടത്തി. വത്തിക്കാന്‍ ചത്വരം നിമിഷ നേരം കൊണ്ട് ജനനിബിഡമായി.
/sathyam/media/media_files/2025/05/09/QQszMBvd92VC1ZtPc9aU.png)
കർദ്ദിനാൾ സംഘത്തിലെ മുതിർന്നയാൾ പ്രോട്ടോഡീക്കന്‍ കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമുസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തി. പിന്നാലെ പുതിയ മാർപാപ്പ വിശ്വാസികൾക്കുമുന്നിൽ പ്രത്യക്ഷനായി. ഓർബി ഏത് ഉർബി സന്ദേശം നൽകി.