/sathyam/media/media_files/2026/01/05/pope-leo-xiv-2026-01-05-00-10-30.png)
വത്തിക്കാൻ സിറ്റി: വെനസ്വേലയിലെ സമീപകാല സംഭവവികാസങ്ങളിൽ അഗാധമായ ആശങ്ക പ്രകടിപ്പിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കണം.
വെനസ്വേലൻ ജനതയുടെ നന്മ വിജയിക്കണം, വെനസ്വേല സ്വതന്ത്രമായി തുടരണമെന്നും മാർപ്പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴാണ് മാർപ്പാപ്പ വെനസ്വേലയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
'നാം അക്രമത്തെ മറികടക്കണം. നീതിയും സമാധാനവും പിന്തുടരണം. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കണം.
ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമവാഴ്ച ഉയർത്തിപ്പിടിക്കണം. ഓരോ വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ബഹുമാനിക്കണം. സമാധാനം കെട്ടിപ്പടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം.
ബുദ്ധിമുട്ടുള്ള സാമ്പത്തിക സാഹചര്യങ്ങളിൽ കഷ്ടപ്പെടുന്ന ദരിദ്രർക്ക് പ്രത്യേക ശ്രദ്ധ നൽകണം. എല്ലാറ്റിനുമുപരിയായി വെനസ്വേലയിലെ ജനതയുടെ ക്ഷേമത്തിന് മുൻഗണന നൽകണം. എല്ലാവരുടേയും പ്രാർഥനകളിൽ വെനസ്വേലയിലെ ജനങ്ങളെയും ഉൾപ്പെടുത്തണം'- മാർപ്പാപ്പ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us