/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
വാഷിംഗ്ടൺ ഡിസി: പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയതിനു പിന്നാലെ വെനസ്വേലയ്ക്ക് പുതിയ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ പൂർണമായും വിച്ഛേദിക്കാൻ ട്രംപ് വെനസ്വേലൻ ഇടക്കാല പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
വെനസ്വേലയെ കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ അനുവദിക്കുന്നതിന് മുൻപായി ഈ രാജ്യങ്ങളെ പുറത്താക്കണമെന്നും എണ്ണ ഉത്പാദനത്തിൽ യുഎസുമായി മാത്രം പങ്കാളിത്തം പുലർത്തണമെന്നും ക്രൂഡ് ഓയിൽ വിൽക്കുമ്പോൾ യുഎസിന് മുൻഗണന നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
തുടർന്നുളള നിർദേശങ്ങൾ പാലിച്ചാൽ മാത്രമേ വെനസ്വേലയ്ക്ക് സ്വന്തം എണ്ണ കുഴിച്ചെടുക്കുവാൻ സാധിക്കുകയുള്ളു എന്നും ട്രംപ് മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നല്കി.
വെനസ്വേലയിൽ നിന്ന് ഏറ്റവും അധികം എണ്ണ വാങ്ങുന്നത് ചൈനയാണ്, നിലവിൽ ചൈനയുമായി നല്ല ബന്ധത്തിലുമാണ് നിലവിലെ ഇടക്കാല ഭരണകൂടം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us