വെനസ്വേലയെ അമേരിക്ക ഏറ്റെടുത്തെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മഡുറോയും ഭാര്യയും അമേരിക്കയില്‍ വിചാരണ നേരിടണം. ബന്ദിയാക്കിയ നിക്കോളാസ് മഡുറോയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് യുഎസ് പ്രസിഡന്റ്

യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലില്‍ മഡുറോയെ കണ്ണുകെട്ടി ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരുന്ന ചിത്രമാണ് ട്രംപ് പങ്കുവച്ചത്.

New Update
MADU

വാഷിങ്ടണ്‍: വെനസ്വേലയെ അമേരിക്ക ഏറ്റെടുത്തെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

Advertisment

ബന്ദിയാക്കിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ചിത്രവും ട്രംപ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. 

യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലില്‍ മഡുറോയെ കണ്ണുകെട്ടി ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരുന്ന ചിത്രമാണ് ട്രംപ് പങ്കുവച്ചത്.

ഹെലികോപ്റ്ററിലാണ് മഡുറോയെയും ഭാര്യയെയും യുദ്ധകപ്പലില്‍ എത്തിച്ചതെന്നും മഡുറോയും ഭാര്യയും അമേരിക്കയില്‍ വിചാരണ നേരിടണമെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അധികാരകൈമാറ്റം ഉണ്ടാകും വരെ വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് ട്രംപ് പറഞ്ഞു.

nickolas

അവശ്യമെങ്കില്‍ ഇനിയും ആക്രമണം നടത്തും. യുഎസ് എണ്ണക്കമ്പനികള്‍ വെനസ്വേലയില്‍ പണമുണ്ടാക്കുമെന്നും നീതി നടപ്പിലാക്കുന്നതിനു വേണ്ടി ശക്തമായ ആക്രമണമാണ് യുഎസ് നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ഓപ്പറേഷനില്‍ പങ്കെടുത്ത സൈനികരെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു. മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയത് ടെലിവിഷന്‍ ഷോ കാണുന്നതുപോലെയാണ് രാത്രിയില്‍ താന്‍ കണ്ടതെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment