ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ വെ​ന​സ്വേ​ല​യി​ൽ യു​എ​സ് ബോം​ബാ​ക്ര​മ​ണം. ത​ല​സ്ഥാ​ന​മാ​യ കാ​ര​ക്കാ​സി​ൽ ഉ​ൾ​പ്പെ​ടെ വൻസ്‌​ഫോ​ട​ന​ങ്ങ​ൾ. നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​കൾ​

കാ​ര​ക്കാ​സ്, മി​റാ​ൻ​ഡ, അ​റാ​ഹു​വ, ലാ​ഗു​വൈ​റെ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് വെ​ന​സ്വേ​ല പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു

New Update
bomb

കാ​ര​ക്കാ​സ്: ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ വെ​ന​സ്വേ​ല​യി​ൽ യു​എ​സ് ബോം​ബാ​ക്ര​മ​ണം.

Advertisment

ത​ല​സ്ഥാ​ന​മാ​യ കാ​ര​ക്കാ​സി​ൽ ഉ​ൾ​പ്പെ​ടെ സ്‌​ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​താ​യും നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്.

കാ​ര​ക്കാ​സ്, മി​റാ​ൻ​ഡ, അ​റാ​ഹു​വ, ലാ​ഗു​വൈ​റെ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് വെ​ന​സ്വേ​ല പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സൈ​നി​ക താ​വ​ള​ത്തി​നു സ​മീ​പ​മു​ള്ള ന​ഗ​ര​ത്തി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വെ​ന​സ്വേ​ല​യു​ടെ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ദൂ​റോ​യെ രാ​ജ്യം വി​ടാ​ൻ ഒ​രു രീ​തി​യി​ലും അ​നു​വ​ദി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ​ദ​മാ​ക്കു​ന്ന​ത്.

nico

വെ​ന​സ്വേ​ല​യ്ക്കെ​തി​രെ ക​ര​യാ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ട്രം​പ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തെ കു​റി​ച്ച് യു​എ​സ് സൈ​ന്യ​മോ വെ​ന​സ്വേ​ല​യോ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​രീ​ബി​യ​ൻ ക​ട​ലി​ലും കി​ഴ​ക്ക​ൻ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലും ല​ഹ​രി​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് ആ​രോ​പി​ച്ച് വെ​ന​സ്വേ​ല​യു​ടെ ബോ​ട്ടു​ക​ൾ യു​എ​സ് സൈ​ന്യം നേ​ര​ത്തെ ആ​ക്ര​മി​ച്ചി​രു​ന്നു.

Advertisment