/sathyam/media/media_files/2025/11/01/1000325660-2025-11-01-19-05-58.webp)
കാരക്കാസ്: കരീബിയൻ കടലിൽ അമേരിക്കൻ സേനാവിന്യാസം കടുപ്പിക്കുന്നതിനിടെ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ച് ​ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേല.
പ്രതിരോധ റഡാറുകൾ, വിമാന അറ്റകുറ്റപ്പണി, വിദൂര മിസൈലുകൾ എന്നിവക്കായി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ പ്രസ്തുത രാജ്യങ്ങളുമായി ബന്ധപ്പെട്ടുവെന്ന് യു.എസ് സർക്കാറിന്റെ ആഭ്യന്തര രേഖകൾ ഉദ്ദരിച്ച് വാഷിങ്ടൺ പോസ്റ്റാണ് പുറത്തുവിട്ടത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനോടും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോടും കത്തിലൂടെയാണ് അഭ്യർഥനകൾ നടത്തിയത്. ചൈനീസ് കമ്പനികളുടെ റഡാർ കണ്ടെത്തൽ സംവിധാനങ്ങളുടെ ഉൽപാദനം വേഗത്തിലാക്കാൻ മദൂറോ ചൈനീസ് സർക്കാറിനോട് ആവശ്യപ്പെട്ടു.
കരീബിയനിലെ യു.എസ് ആക്രമണത്തിന്റെ ഗൗരവം മദൂറോ ഊന്നിപ്പറഞ്ഞുവെന്നും വെനിസ്വേലക്കെതിരായ യു.എസ് സൈനിക നടപടിയെ അവരുടെ പൊതുവായ പ്രത്യയശാസ്ത്രം കാരണം ചൈനക്കെതിരായ നടപടികൂടിയായി അവതരിപ്പിച്ചുവെന്നും യു.എസ് രേഖകളെ ഉദ്ദരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us