വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡൂ​റോ​യ്‌​ക്കെ​തി​രെ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചു​മ​ത്തി അ​മേ​രി​ക്ക.. വെ​ന​സ്വേ​ല​ ഓ​പ്പ​റേ​ഷ​നി​ൽ തങ്ങളുടെ രാജ്യം ഒ​രു ത​ര​ത്തി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ബ്രിട്ടീഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ

അ​തേ​സ​മ​യം മ​ഡൂ​റോ​യു​ടെ ഭാ​ര്യ സി​ലി​യ ഫ്‌​ളോ​റ​സി​നെ​തി​രാ​യ കു​റ്റം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

New Update
nickolas

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡൂ​റോ​യ്‌​ക്കെ​തി​രെ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചു​മ​ത്തി അ​മേ​രി​ക്ക.

Advertisment

മ​ഡൂ​റോ​യും ഭാ​ര്യ​യും ന്യൂ​യോ​ർ​ക്കി​ലെ സൗ​ത്ത്ൺ ഡി​സ്ട്രി​ക്റ്റി​ൽ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് യു​എ​സ് അ​റ്റോ​ർ​ണി ജ​ന​റ​ൽ പാം ​ബോ​ണ്ടി അ​റി​യി​ച്ചു.

"മ​യ​ക്കു​മ​രു​ന്ന്–​ഭീ​ക​ര ഗൂ​ഢാ​ലോ​ച​ന, കൊ​ക്കെ​യ്ൻ ഇ​റ​ക്കു​മ​തി ഗൂ​ഢാ​ലോ​ച​ന, മെ​ഷീ​ൻ ഗ​ണ്ണു​ക​ളും വി​നാ​ശ​ക​ര​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും കൈ​വ​ശം വ​യ്ക്ക​ൽ, അ​മേ​രി​ക്ക​യ്‌​ക്കെ​തി​രെ യു​ദ്ധ​ത്തി​നു​ള്ള ഗൂ​ഢാ​ലോ​ച​ന' എ​ന്നി​വ​യാ​ണ് മ​ഡൂ​റോ​യ്‌​ക്കെ​തി​രാ​യ കു​റ്റ​ങ്ങ​ൾ.

അ​തേ​സ​മ​യം മ​ഡൂ​റോ​യു​ടെ ഭാ​ര്യ സി​ലി​യ ഫ്‌​ളോ​റ​സി​നെ​തി​രാ​യ കു​റ്റം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

അ​തി​നി​ടെ വെ​ന​സ്വേ​ല​യി​ലെ യു​എ​സ് ഓ​പ്പ​റേ​ഷ​നി​ൽ ബ്രി​ട്ട​ൺ ഒ​രു ത​ര​ത്തി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ അ​റി​യി​ച്ചു.

Advertisment