/sathyam/media/media_files/2025/07/20/vietnam-untitledkiraana-2025-07-20-12-03-45.jpg)
ഡല്‍ഹി: വടക്കന്‍ വിയറ്റ്നാമില്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം. 53 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി ഹാ ലോങ് ബേയിലേക്ക് പുറപ്പെട്ട വണ്ടര്‍ സീ എന്ന ടൂറിസ്റ്റ് ബോട്ടാണ് ശനിയാഴ്ച ഉച്ചയ്ക്ക് അപകടത്തില്‍പ്പെട്ടത്.
ശക്തമായ കാറ്റും ഇടിമിന്നലും മൂലം ബോട്ട് നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. വിയറ്റ്നാമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയ് സഞ്ചാരികള്‍ക്ക് ആകര്‍ഷക കേന്ദ്രമാണ്.
അപകടത്തില്‍ 34 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തെരച്ചില്‍ സംഘങ്ങള്‍ ബോട്ടിനു സമീപത്തുനിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
11 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു എന്ന് വിഎന്‍എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇനിയും 8 പേരെയെങ്കിലും കാണാനായിട്ടില്ല; ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
അതേസമയം, രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ മഴയും കാറ്റുമൂലം സാവധാനമാകുകയാണ്.