'അമേരിക്കയും പാകിസ്ഥാനും കിടക്ക പങ്കിടാൻ പോകുന്നു, പക്ഷേ ചൈന നേരത്തെ തന്നെ ആ കട്ടിലിലുണ്ട്', പുതിയ സൗഹൃദത്തെ പരിഹസിച്ച് ഇന്ത്യൻ മുൻ നയതന്ത്രജ്ഞൻ വികാസ് സ്വരൂപ്

അമേരിക്ക പാകിസ്ഥാനുമായി കിടക്ക പങ്കിടാന്‍ പോകുന്നു, പക്ഷേ ചൈന നേരത്തെ തന്നെ ആ കട്ടിലിലുണ്ട്. ചൈന അമേരിക്കയുടെ പ്രധാന എതിരാളിയാണ്

New Update
Untitledmodd

ഡല്‍ഹി: അമേരിക്കയും പാകിസ്ഥാനും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സൗഹൃദത്തില്‍ പരിഹാസവുമായി ഇന്ത്യയുടെ മുന്‍ നയതന്ത്രജ്ഞന്‍ രംഗത്ത്.


Advertisment

പാകിസ്ഥാനുമായി സൗഹൃദം വര്‍ധിപ്പിച്ച് അമേരിക്ക ഒരു വലിയ തന്ത്രപരമായ തെറ്റാണ് ചെയ്തതെന്ന് മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ വികാസ് സ്വരൂപ് പറഞ്ഞു. കാരണം പാകിസ്ഥാന്‍ തന്ത്രപരമായി ചൈനയുമായി അടുത്ത ബന്ധത്തിലാണ്.


'അമേരിക്ക പാകിസ്ഥാനുമായി കിടക്ക പങ്കിടാന്‍ പോകുന്നു, പക്ഷേ ചൈന നേരത്തെ തന്നെ ആ കട്ടിലിലുണ്ട്. ചൈന അമേരിക്കയുടെ പ്രധാന എതിരാളിയാണ്. ഇത് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള തന്ത്രപരമായ പിഴവാണ്,' വികാസ് സ്വരൂപ് പറഞ്ഞു.

Advertisment