2025-ൽ 80% ഇന്ത്യൻ വിദ്യാർത്ഥികൾക്കും വിസ നിരസിച്ച് കാനഡ

31% പേര്‍ ഇഷ്ടപ്പെടുന്ന കാനഡയെ മറികടന്ന് ജര്‍മ്മനി ഒന്നാമതെത്തിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മുന്‍ഗണനയും മാറി.

New Update
Untitled

ഒട്ടാവ: 2025ല്‍, കാനഡ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസ അപേക്ഷകളില്‍ 80% നിരസിച്ചതായി റിപ്പോര്‍ട്ട്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ പറയുന്നു. 


Advertisment

ഡാറ്റ പ്രകാരം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ്. ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള അപേക്ഷകരെയും കൂടുതല്‍ നിരസിച്ചു.


പ്രവേശന കണക്കുകളില്‍ ഈ മാറ്റം കാണാന്‍ കഴിയും. കനേഡിയന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ഡാറ്റ പ്രകാരം 2024 ല്‍ കാനഡയില്‍ ഏകദേശം 1.88 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാത്രമേ പുതുതായി ചേര്‍ത്തിട്ടുള്ളൂ. രണ്ട് വര്‍ഷം മുമ്പ്, ഈ സംഖ്യ ഇതിന്റെ ഇരട്ടിയിലധികമായിരുന്നു.

31% പേര്‍ ഇഷ്ടപ്പെടുന്ന കാനഡയെ മറികടന്ന് ജര്‍മ്മനി ഒന്നാമതെത്തിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മുന്‍ഗണനയും മാറി.

Advertisment