വിവേക് രാമസ്വാമി ഒഹിയോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നു

ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സംരംഭകനും രാഷ്ട്രീയ നേതാവുമായ വിവേക് രാമസ്വാമി ഒഹിയോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നു. 

New Update
vivek ramaswamy.jpg

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സംരംഭകനും രാഷ്ട്രീയ നേതാവുമായ വിവേക് രാമസ്വാമി ഒഹിയോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നു. 

Advertisment

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട 39-കാരനായ വിവേക് രാമസ്വാമി, ട്രംപിന്റെയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ ഡി വാന്‍സിന്റെയും അടുത്ത വിശ്വസ്തനാണ്.


നിലവിലെ ഭരണ പരിഷ്‌കരിക്കാരങ്ങള്‍ക്കുള്ള ചുമതല ടെസ്ല ഉടമ എലോണ്‍ മസ്‌കിനും വിവേക് രാമസ്വാമിക്കുമാണ് ട്രംപ് ഭരണകൂടം നല്‍കിയിട്ടുള്ളത്. 2026 നവംബറിലാണ് ഒഹായോ തെരഞ്ഞെടുപ്പ്.


ഹസ്റ്റഡിന്റെ പേര് നിര്‍ദ്ദേശിക്കുന്നതിനുമുമ്പ് എലോണ്‍ മസ്‌കിനൊപ്പം നിയുക്ത ട്രംപ് സര്‍ക്കാരിലെ ചെലവുകളും അമിത ഉദ്യോഗസ്ഥ സാന്നിധ്യവും വെട്ടിക്കുറക്കാന്‍ കാര്യക്ഷമതാ വകുപ്പിലേയ്ക്ക് നിയോഗിക്കപ്പെട്ട വിവേക് രാമസ്വാമി സെനറ്റ് പ്രതിനിധിയായി വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.


എന്നാല്‍ സെനറ്റ് നിയമനത്തിന് പരിഗണിക്കപ്പെടാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് രാമസ്വാമി നവംബറില്‍ പറഞ്ഞിരുന്നു. ഗവര്‍ണര്‍ ഡിവൈന്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ രാമസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

എന്നാല്‍ സെനറ്റ് സീറ്റിലേക്ക് നില്‍ക്കാന്‍ ട്രംപ് രാമസ്വാമിയുടെ താല്പര്യം ആരാഞ്ഞെന്നും നിന്നാല്‍ നന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടെന്നും സംഭാഷണത്തെക്കുറിച്ച് അറിയാവുന്ന രണ്ട് പേരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


2024 ലെ പ്രൈമറിയില്‍ രാമസ്വാമി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ട്രംപിനെ ഒരിക്കലും വിമര്‍ശിച്ചിട്ടില്ല; അദ്ദേഹം ട്രംപിനെ വേഗത്തില്‍ അംഗീകരിക്കുകയും ഒരു പ്രമുഖ പിന്തുണക്കാരനായി ഉയര്‍ന്നുവരികയും ചെയ്തു.


ആ മത്സരത്തിനിടെ, വിദേശനയത്തെയും ദേശീയ സുരക്ഷയെയും കുറിച്ചുള്ള രാമസ്വാമിയുടെ കാഴ്ചപ്പാടുകള്‍ - ചിലപ്പോള്‍ ഗൂഢാലോചന സിദ്ധാന്തങ്ങളിലേക്ക് വഴുതിവീണത് അദ്ദേഹത്തിന്റെ ചില റിപ്പബ്ലിക്കന്‍ പങ്കാളികളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിടുന്നതിന് ഇടയാക്കിയിരുന്നു.


2026-ല്‍ ഒഹായോ ഗവര്‍ണറായി രാമസ്വാമി മത്സരിക്കുമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രതീക്ഷ.


 

Advertisment