New Update
/sathyam/media/media_files/ABoeMZvl5PsKSOhXJsOq.jpg)
മോസ്‌കോ: ആണവശക്തിയുടെ പിന്തുണയുള്ള റഷ്യയ്ക്കെതിരായ ഏതൊരു രാജ്യത്തിന്റെയും ആക്രമണം തന്റെ രാജ്യത്തിന് നേരെയുള്ള സംയുക്ത ആക്രമണമായി കണക്കാക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍.
Advertisment
റഷ്യയെ ദീര്‍ഘദൂര ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ഉക്രെയ്‌നെ അനുവദിക്കുന്നതില്‍ നിന്ന് പാശ്ചാത്യരെ നിരുത്സാഹപ്പെടുത്തുന്നതിനാണ് മുന്നറിയിപ്പ് പ്രധാനമാും ലക്ഷ്യമിടുന്നത്.
ഒരു ആണവ ശക്തിയുടെ പങ്കാളിത്തമോ പിന്തുണയോ ഉള്ള ഒരു രാജ്യം തന്റെ രാജ്യത്തിനെതിരെ നടത്തുന്ന ആക്രമണം റഷ്യന്‍ ഫെഡറേഷനെതിരായ അവരുടെ സംയുക്ത ആക്രമണമായി കാണുമെന്ന് റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പുടിന്‍ പ്രഖ്യാപിച്ചു.