Advertisment

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിൽ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തിയേനെ എന്ന് ജോ ബൈഡൻ

ട്രംപിനെ പരാജയപ്പെടുത്താൻ തനിക്ക് നിഷ്പ്രയാസം സാധിക്കുമായിരുന്നു എന്ന് താൻ കരുതുന്നു. പക്ഷേ, 86-ാം വയസ്സിൽ വീണ്ടും പ്രസിഡൻ്റാകാൻ താൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് താൻ മത്സര രം​ഗത്ത്  നിന്നും പിന്മാറിയത്. 

New Update
joe biden1

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും മത്സരിച്ചിരുന്നെങ്കിൽ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തിയേനെ എന്ന് തുറന്നടിച്ച് പ്രസിഡൻ്റ് ജോ ബൈഡൻ.  

Advertisment

ഒരു അഭിമുഖത്തിലാണ് ബൈഡൻ ഇക്കാര്യം വെളിപ്പെടുത്തിയത്.  ഞാൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിൽ, ഞാൻ ട്രംപിനെ പരാജയപ്പെടുത്തിയേനെയെന്ന് ഞാൻ വിശ്വസിക്കുന്നു" എന്ന് ബൈഡൻ പറഞ്ഞു. 

ട്രംപിനെ പരാജയപ്പെടുത്താൻ തനിക്ക് നിഷ്പ്രയാസം സാധിക്കുമായിരുന്നു എന്ന് താൻ കരുതുന്നു. പക്ഷേ, 86-ാം വയസ്സിൽ വീണ്ടും പ്രസിഡൻ്റാകാൻ താൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് താൻ മത്സര രം​ഗത്ത്  നിന്നും പിന്മാറിയത്. 

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഓവൽ ഓഫീസിൽ വച്ച് ട്രംപ് എന്നെ കണ്ടപ്പോൾ രാഷ്ട്രീയ ശത്രുക്കളോട് പ്രതികാരം ചെയ്യരുതെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ, ട്രംപ് അതിനോട് പ്രതികരിക്കാൻ നിന്നില്ലെന്ന് ബൈഡൻ പറഞ്ഞു.

Advertisment