അമേരിക്കയില്‍ കത്തിയാക്രമണം. മിച്ചിഗന്‍ ട്രവേര്‍സ് സിറ്റിയിലെ വാള്‍മാര്‍ട്ടില്‍ നടന്ന ആക്രമണത്തില്‍ 11 പേര്‍ക്ക് കുത്തേറ്റു

പ്രാഥമികാന്വേഷണം തുടരുന്നതിനാല്‍ സംഭവസ്ഥലത്തേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കരുതെന്ന് പൊലീസ് അറിയിച്ചു.

New Update
Untitledairindia1

വാഷിങ്ടണ്‍: അമേരിക്കയില്‍ കത്തിയാക്രമണം. മിച്ചിഗന്‍ ട്രവേര്‍സ് സിറ്റിയിലെ വാള്‍മാര്‍ട്ടില്‍ നടന്ന ആക്രമണത്തില്‍ 11 പേര്‍ക്ക് കുത്തേറ്റു.

Advertisment

അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുത്തേറ്റ 11 പേരെയും മുന്‍സണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ സ്ഥിതി ഇതുവരെ ആശുപത്രി പുറത്ത് വിട്ടിട്ടില്ല.


ആവശ്യമായ സമയത്ത് വിവരമറിയിക്കാമെന്നാണ് ആശുപത്രി വ്യക്തമാക്കുന്നത്. പ്രാഥമികാന്വേഷണം തുടരുന്നതിനാല്‍ സംഭവസ്ഥലത്തേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കരുതെന്ന് പൊലീസ് അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് വളരെ ചെറിയ വിവരങ്ങളേ ലഭിച്ചിട്ടുള്ളുവെന്നാണ് പൊലീസ് അറിയിക്കുന്നത്.

Advertisment