ഇറാൻ സൈനിക തലവനും പ്രതിരോധ മന്ത്രിയും കൊല്ലപ്പെട്ടു; ഉന്നത നേതൃത്വത്തെ തകർത്ത് യുഎസ്-ഇസ്രായേൽ വ്യോമാക്രമണം

കൂടുതല്‍ നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും അവരുടെ പേരുകള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സ്റ്റേറ്റ് ടിവി അറിയിച്ചു.

New Update
Untitled

ടെഹ്റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ രാജ്യത്തിന്റെ സൈനിക-പ്രതിരോധ തലവന്‍മാരും കൊല്ലപ്പെട്ടതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ സ്ഥിരീകരിച്ചു.

Advertisment

ഇറാന്‍ ഡിഫന്‍സ് കൗണ്‍സില്‍ യോഗം നടക്കുമ്പോള്‍ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇറാന്റെ പ്രതിരോധ സംവിധാനത്തിന്റെ നട്ടെല്ലൊടിക്കുന്ന ആഘാതമാണിതെന്ന് വിലയിരുത്തപ്പെടുന്നു.


കൊല്ലപ്പെട്ട പ്രധാന സൈനിക നേതാക്കള്‍:

ജനറല്‍ അബ്ദുല്‍ റഹീം മൂസവി: ഇറാന്റെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്.

ജനറല്‍ അസീസ് നസീര്‍സാദെ: ഇറാന്‍ പ്രതിരോധ മന്ത്രി.

മുഹമ്മദ് പാക്പൂര്‍: ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍.

അലി ഷംഖാനി: ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി, ഖമേനിയുടെ മുഖ്യ ഉപദേശകന്‍.

ശനിയാഴ്ച രാത്രി വൈകി നടന്ന ഡിഫന്‍സ് കൗണ്‍സില്‍ യോഗം ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ വര്‍ഷം. രാജ്യത്തിന്റെ പ്രതിരോധ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമായത്.


പരമോന്നത നേതാവിനും കുടുംബത്തിനും പിന്നാലെ പ്രതിരോധ മന്ത്രിയും സൈനിക തലവനും കൊല്ലപ്പെട്ടത് ഇറാന്റെ ഔദ്യോഗിക ഭരണസംവിധാനത്തെ പൂര്‍ണ്ണമായും നിശ്ചലമാക്കിയിരിക്കുകയാണ്.


കൂടുതല്‍ നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും അവരുടെ പേരുകള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സ്റ്റേറ്റ് ടിവി അറിയിച്ചു.

ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക തകര്‍ച്ചയാണിത്. രാജ്യത്തിന്റെ സൈനിക കമാന്‍ഡ് ഘടന തന്നെ ഇല്ലാതായതോടെ തിരിച്ചടിക്കാനുള്ള ഇറാന്റെ ശേഷിയെ ഇത് സാരമായി ബാധിക്കും. അതേസമയം, ശേഷിക്കുന്ന സൈനിക വിഭാഗങ്ങള്‍ ഗള്‍ഫ് മേഖലയിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം തുടരുന്നത് സ്ഥിതിഗതികള്‍ അതിസങ്കീര്‍ണ്ണമാക്കുന്നു.

Advertisment