/sathyam/media/media_files/2026/03/05/untitled-2026-03-05-13-56-33.jpg)
ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ലോകം ഒരു മഹായുദ്ധത്തിന്റെ ഭീതിയില്‍. ഇറാനെതിരെയുള്ള സൈനിക നീക്കത്തില്‍ കാനഡ പങ്കുചേരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി.
അതേസമയം, സൗദി അറേബ്യയെ ഇറാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാനും പ്രഖ്യാപിച്ചതോടെ യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസിക്കൊപ്പം കാന്‍ബറയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാര്‍ക്ക് കാര്‍ണി നയം വ്യക്തമാക്കിയത്. നാറ്റോ അംഗമായ കാനഡ സഖ്യകക്ഷികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കും. നിലവില്‍ ആക്രമണങ്ങളില്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും ഭാവിയില്‍ അത് തള്ളിക്കളയാനാവില്ല.
കഴിഞ്ഞ 15 വര്‍ഷമായി ഇറാനുമായി നയതന്ത്ര ബന്ധമില്ലാത്ത കാനഡ, ഇറാന്റെ ഐആര്‍ജിസിയെ ഭീകര സംഘടനയായാണ് കണക്കാക്കുന്നത്. ഇറാനെതിരായ വ്യോമാക്രമണങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, നിലവിലെ നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാറാണ് പാകിസ്ഥാനെ യുദ്ധത്തിന്റെ നിഴലിലാക്കുന്നത്. സൗദിക്ക് നേരെയുണ്ടാകുന്ന ഏതൊരു നീക്കവും പാകിസ്ഥാന് നേരെയുള്ള ആക്രമണമായി കണക്കാക്കും.
കഴിഞ്ഞ സെപ്റ്റംബറില്‍ ഒപ്പിട്ട 'നാറ്റോ മാതൃകയിലുള്ള' കരാര്‍ പ്രകാരം സൗദിയുടെ സുരക്ഷ ഉറപ്പാക്കാന്‍ പാകിസ്ഥാന്‍ ബാധ്യസ്ഥരാണ്. ഇത് ഇറാന്‍-പാക് അതിര്‍ത്തിയിലും സംഘര്‍ഷ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രായേലിന് നേരെ ഇറാന്‍ വന്‍തോതില്‍ മിസൈലുകള്‍ വിക്ഷേപിച്ചു. ലക്ഷക്കണക്കിന് ജനങ്ങള്‍ ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടിയിരിക്കുകയാണ്.
ഇറാനെതിരായ സൈനിക നടപടികള്‍ നിയന്ത്രിക്കാനുള്ള നീക്കം യുഎസ് സെനറ്റില്‍ പരാജയപ്പെട്ടു. ഇതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യുദ്ധവുമായി മുന്നോട്ട് പോകാന്‍ പൂര്‍ണ്ണ അധികാരം ലഭിച്ചു.
ബുധനാഴ്ച ശ്രീലങ്കന്‍ തീരത്ത് വെച്ച് അമേരിക്കന്‍ അന്തര്‍വാഹിനി ഇറാന്റെ യുദ്ധക്കപ്പല്‍ തകര്‍ത്തു. തുര്‍ക്കിക്ക് നേരെ വന്ന ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ നാറ്റോ സേന ആകാശത്ത് വെച്ച് വെടിവെച്ചിട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us