ടെല്‍അവീവ്: ഇസ്രായേലുമായുള്ള യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള മേധാവി നയിം ഖാസിം. പുതിയ ഹിസ്ബുള്ള മേധാവിയായതിന് ശേഷമുള്ള തന്റെ ആദ്യ സന്ദേശത്തിലാണ് യുദ്ധം അവസാനിക്കില്ലെന്ന് അദ്ദേഹം സൂചന നല്‍കിയത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇസ്രായേലും ഹിസ്ബുള്ളയും പരസ്പരം വ്യോമാക്രമണങ്ങള്‍ നടത്തി. ഹിസ്ബുള്ള തലവനായ ഹസ്സന്‍ നസ്റല്ലയെ ഇസ്രായേല്‍ സെപ്റ്റംബറില്‍ വധിച്ചു.
പിന്നാലെ നസ്റല്ലയുടെ ബന്ധുവും പിന്‍ഗാമിയുമായ ഹസെം സഫീദ്ദീന്‍ ഉള്‍പ്പെടെ നിരവധി മുന്‍നിര ഹിസ്ബുള്ള നേതാക്കളെ.ും ഇല്ലാതാക്കിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു.
ഇതിനു പിന്നാലെയാണ് ഒക്ടോബര്‍ 29 ന് ഖാസിമിനെ തലവനായി തിരഞ്ഞെടുത്തത്. ഇസ്രായേലിനെതിരായ ആക്രമണം തുടരുമെന്ന് അദ്ദേഹം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
മുന്‍ഗാമികളുടെ അതെ പാതയാണ് തുടരുന്നതെങ്കില്‍ അധികം വൈകാതെ തന്നെ നയിം ഖാസിമും കൊല്ലപ്പെടുമെന്ന് ഇസ്രായേല്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.