വാഴ്‌സോ: പോളണ്ടിൽ കൽക്കരി ഖനിയിൽ ഭൂചലനം. തെക്കൻ പോളണ്ടിലെ റാഡ്ലിനിലുള്ള പോളിഷ് ഖനന ഗ്രൂപ്പായ പിജിജിയുടെ കൽക്കരി ഖനിയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ ഒരു ഖനിത്തൊഴിലാളി മരിച്ചു.
അപകടത്തിൽ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
800 മീറ്റർ താഴെയാണ് ഭൂചലനം ഉണ്ടായത്.
"പ്രദേശത്ത് ഞങ്ങളുടെ 29 ജീവനക്കാർ ഉണ്ടായിരുന്നു. അവരിൽ പതിനൊന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർഭാഗ്യവശാൽ ഞങ്ങളുടെ സഹപ്രവർത്തകരിലൊരാൾ മരിച്ചു" പിജിജിയുടെ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബാർട്ടോസ് കെപ പത്രസമ്മേളനത്തിൽ പറഞ്ഞു.