പോളിഷ് വ്യോമാഭ്യാസ പരിശീലനത്തിനിടെ എഫ്-16 പോർവിമാനം തകർന്നുവീണു. പൈലറ്റ് മരിച്ചു

റൺവേയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ, ഓഗസ്റ്റ് 30-31 തീയതികളിൽ നടക്കാനിരുന്ന വ്യോമപ്രദർശനം റദ്ദാക്കി.

New Update
POLISH FLIGHT

വാഴ്സോ: പോളിഷ് സൈന്യത്തിൽ അത്യാധുനിക എഫ്-16 പോർവിമാനം തകർന്നു വീണു. പോളണ്ടിലെ റാഡോം നഗരത്തിൽ വ്യോമാഭ്യാസ പരിപാടികൾ നടക്കാനിരിക്കെ നടത്തിയ പരീശീലന പറക്കലിലാണ് വിമാനം തകർന്നത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് മരിച്ചു.

Advertisment

പരിശീലനത്തിൽ പോർവിമാനങ്ങൾ, ചെറുവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ തുടങ്ങി നിരവധി വിമാനങ്ങൾ പങ്കെടുത്തു. പരിപാടിക്കുള്ള പരിശീലനം നടക്കുന്നതിനിടയിലാണ് പെട്ടെന്ന് എഫ്-16 പോർവിമാനം നിലത്തുവീണ് തകരുകയായിരുന്നു.  


അപകടം സംബന്ധിച്ച് അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


റൺവേയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ, ഓഗസ്റ്റ് 30-31 തീയതികളിൽ നടക്കാനിരുന്ന വ്യോമപ്രദർശനം റദ്ദാക്കി. പോളിഷ് പ്രതിരോധ മന്ത്രി വാഡിസ കോസിനിയാക് അപകടസ്ഥലം സന്ദർശിച്ച് പൈലറ്റിന് ആദരാഞ്ജലി അർപ്പിച്ചു.

വിമാനം നിലത്തുവീണ് തീപിടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലായി. എഫ് 16 വിമാനം നിർമ്മിക്കുന്നത് അമേരിക്കയിലെ ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയാണ്.  

Advertisment