ട്രംപിന്റെ വിശ്വസ്തന്‍. ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചു

അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ നന്നായി മനസിലാക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് ചാര്‍ലി കിര്‍ക്ക് എന്ന് ഡോണള്‍ഡ് ട്രംപ് അനുസ്മരിച്ചു.

New Update
photos(258)

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അനുയായിയും മാധ്യമ പ്രവര്‍ത്തകനുമായ ചാര്‍ലി കിര്‍ക്ക് (31) വെടിയേറ്റ് മരിച്ചു. പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. 

Advertisment

ട്രംപിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള ചാര്‍ലി കിര്‍ക്ക് യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമാണ്.

യൂട്ട വാലി സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ചടങ്ങിനിടെയായിരുന്നു കിര്‍ക്ക് ആക്രമിക്കപ്പെട്ടത്. ഡൊണാള്‍ഡ് ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. 

അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ നന്നായി മനസിലാക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് ചാര്‍ലി കിര്‍ക്ക് എന്ന് ഡോണള്‍ഡ് ട്രംപ് അനുസ്മരിച്ചു.

യൂട്ട വാലി സര്‍വകലാശാലയില്‍ വച്ച് കിര്‍ക്ക് ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ചടങ്ങിനിടെ വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുകുന്ന വിഡിയോ ആണ് പുറത്തുവന്നത്. അക്രമിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2012-ല്‍ തന്റെ 18 -ാം വയസിലാണ് ചാര്‍ലി കിര്‍ക്ക് ടേണിങ് പോയിന്റ് എന്ന സംഘനയ്ക്ക് രൂപം നല്‍കിയത്. വില്ല്യം മോണ്‍ഡ്ഗോമെരിയും ചേര്‍ന്നായിരുന്നു സംഘടന സ്ഥാപിച്ചത്. 

പിന്നീട് വലതുപക്ഷ ആക്ടിവിസ്റ്റ് എന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായി മാറുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണം നയിച്ചതില്‍ ഉള്‍പ്പെടെ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്.

Advertisment