New Update
/sathyam/media/media_files/2025/05/31/kFbJvJsOirljfpTSiVxU.jpg)
വാഷിങ്ടൺ: ഹമാസിന് അന്ത്യ ശാസനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച യുഎസ് സമയം വൈകിട്ട് ആറ് മണിക്കകം ഇരുപതിന പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് പറഞ്ഞു.
Advertisment
ഹമാസിന് ഇത് അവസാന അവസരമാണ്. ഒരു നിലക്കല്ലെങ്കിൽ മറ്റൊരു നിലക്ക് പശ്ചിമേഷ്യയിൽ സമാധാനം വരും. പശ്ചിമേഷ്യയിലെ എല്ലാ മുൻ നിര രാജ്യങ്ങളും പദ്ധതി അംഗീകരിച്ചു കഴിഞ്ഞുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുഎസിന്റെ ഇരുപതിന സമാധാന പദ്ധതി ഇസ്രായേല്‍ അംഗീകരിച്ചിരുന്നു. ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിലാണ് അമേരിക്കന്‍ പ്രസിഡന്റ് വെടിനിര്‍ത്തലിനായി സമാധാന പദ്ധതി അവതരിപ്പിച്ചത്.
എന്നാല്‍ ഇതില്‍ ഫലസ്തീനെ സ്വതന്ത്രരാജ്യമാക്കാനുള്ള നിർദേശമില്ല. ഹമാസും ഇരുപതിന പദ്ധതി അംഗീകരിക്കണമെന്ന് വ്യക്തമാക്കിയ ട്രംപ് നിര്‍ദേശം തള്ളിയാല്‍ ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രേയേലിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.