/sathyam/media/media_files/2025/10/12/us-police-2025-10-12-23-21-27.png)
വാഷിംഗ്ടൺ: അമേരിക്കയിലെ സൗത്ത് കരോലിനയിലെ തിരക്കേറിയ ബാറിൽ വെച്ച് ഒരു അജ്ഞാതൻ നടത്തിയ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെടുകയും, 20 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
വെടിവയ്പ്പിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ഓടിപ്പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇതൊരു ദുഃഖകരവും പ്രയാസകരവുമായ സംഭവമാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുന്നതുവരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
അടുത്തിടെയായി അമേരിക്കയിൽ വെടിവയ്പ്പ് സംഭവങ്ങൾ പതിവായി നടക്കുന്നുണ്ട്. ഇന്നലെ ഫുട്ബോൾ മൈതാനത്തും സ്കൂളിലുമായി രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്.