'​ഗസ്സയിൽ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ല'. മുന്നറിയിപ്പുമായി അമേരിക്കയും ഇസ്രായേലും

ഗസ്സയിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇസ്രയേൽ പിന്തുണയുള്ള ക്രിമിനൽ സംഘങ്ങൾക്കെതിരെ ഹമാസ്​ നടപടി സ്വീകരിച്ചതാണ്​ ട്രംപിനെ ചൊടിപ്പിച്ചത്​.

New Update
Gaza

വാഷിങ്ടൺ: വെടിനിർത്തൽ തുടരവെ ഗസ്സയ്ക്ക്​ നേരെ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പുമായി അമേരിക്കയും ഇസ്രായേലും. 

Advertisment

ഇസ്രായേൽ പിന്തുണയുള്ള സായുധ സംഘങ്ങളെ നേരിടുന്ന ഹമാസിനെ കഴിഞ്ഞദിവസം പിന്തുണച്ച യുഎസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ നിലപാട്​ മാറ്റി. 


ഗസ്സയിൽ ആളുകളെ വധിക്കുന്നത്​ നിർത്തിയില്ലെങ്കിൽ ഹമാസിനെ വധിക്കുകയല്ലാതെ മറ്റൊരു മാർഗം ഉണ്ടാകില്ലെന്ന്​ ട്രംപ്​ മുന്നറിയിപ്പ്​ നൽകി. 


ഗസ്സയിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇസ്രയേൽ പിന്തുണയുള്ള ക്രിമിനൽ സംഘങ്ങൾക്കെതിരെ ഹമാസ്​ നടപടി സ്വീകരിച്ചതാണ്​ ട്രംപിനെ ചൊടിപ്പിച്ചത്​.

കരാറിൽ വ്യവസ്ഥ ചെയ്ത ബന്ദികളുടെ മൃതദേഹം കൈമാറുന്നതിൽ ഹമാസ്​ അനാവശ്യ കാലവിളംബം നടത്തുന്നതായി ഇസ്രയേൽ ആരോപിച്ചു. 

അധികം വൈകാതെ മൃതദേഹങ്ങൾ കൈമാറിയില്ലെങ്കിൽ ഗസ്സയിലേക്കുള്ള സഹായം നിർത്താനും ആ​ക്രമണം പുനരാരംഭിക്കാനും മടിക്കില്ലെന്ന്​ ഇസ്രായേൽ മുന്നറിയിപ്പ്​ നൽകി. 

ഇസ്രായേൽ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ബന്ദികളുടെ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്ന് ഹമാസ് വ്യക്തമാക്കി. 

Advertisment