/sathyam/media/media_files/2025/06/05/nDKIo9YqWHBaf4f86sGh.jpg)
വാഷിംഗ്ടണ്‍: യുഎസ് എച്ച് 1 ബി വിസ ഫീസില്‍ കൂടുതല്‍ വ്യക്തത വരുത്തി ട്രംപ് ഭരണകൂടം. എച്ച്-1ബി സ്റ്റാറ്റസിനായി സ്പോണ്‍സര്‍ ചെയ്യപ്പെട്ട ബിരുദധാരികള്‍ കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ 100,000 ഡോളറിന്റെ ഭീമമായ ഫീസ് നല്‍കേണ്ടതില്ലെന്നാണ് ട്രംപിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
ആരൊക്കെയാണ് ഫീസ് അടയ്ക്കേണ്ടത്, പണമടയ്ക്കേണ്ട രീതി, ഇളവ് ലഭിക്കുന്നതിനുള്ള അപേക്ഷാ നടപടികള്‍ എന്നിവയെ സംബന്ധിച്ച് ട്രംപ് ഭരണകൂടം വ്യക്തതമാക്കിയിട്ടുണ്ട്. നിലവില്‍ യുഎസില്‍ സാധുതയുള്ള വിസയില്‍ കഴിയുന്ന ആര്‍ക്കും ഈ വിസ ഫീസ് ബാധകമല്ല.
നിലവിലെ എഫ്-1 സ്റ്റുഡന്റ് വിസയില്‍ നിന്ന് എച്ച്-1ബി സ്റ്റാറ്റസിലേക്ക് മാറുമ്പോള്‍ രാജ്യം വിടാതെ തന്നെ സ്റ്റാറ്റസ് മാറ്റം നടത്താനായി അപേക്ഷ സമര്‍പ്പിക്കുന്നവരും എച്ച് 1 ബി വിസ ഫീസ് അടയ്ക്കേണ്ടതില്ല. യുഎസിന് പുറത്ത് കഴിയുന്നവര്‍ക്കും ഇതുവരെ സാധുതയുള്ള വിസ കൈവശമില്ലാത്തവര്‍ക്കും പുതുതായി അപേക്ഷിക്കുമ്പോള്‍ എച്ച് 1 ബി വിസയുടെ വാര്‍ഷിക ഫീസ് ആയ 1,00,000 ഡോളര്‍ (ഏകദേശം 88,09,180 രൂപ) നല്‍കണം