/sathyam/media/media_files/2025/11/04/1001380879-2025-11-04-11-39-25.jpg)
ന്യുയോർക്ക്:അമേരിക്കയിൽ ഇംഗ്ലീഷ് പ്രാവീണ്യമില്ലാത്ത 7000ത്തിലേറെ ട്രക്ക് ഡ്രൈവർമാരുടെ ജോലി നഷ്ടമായി.
ഒക്ടോബർ വരെയുള്ള കണക്കാണിതെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു.
ട്രക്ക് ഡ്രൈവർമാർക്കിടയിൽ ഇംഗ്ലീഷ് പ്രവീണ്യ പരിശോധന കർശനമാക്കുന്നത് നിരവധി ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള ഒന്നരലക്ഷത്തോളം ആളുകൾ അമേരിക്കയിൽ ജോലി ചെയ്യുന്നുണ്ട്.
അതിൽ 90 ശതമാനം ആളുകളും ഡ്രൈവർമാരായാണ് ജോലി ചെയ്യുന്നത്. ഇംഗ്ലീഷ് പ്രാവീണ്യം കർശനമാക്കുന്നതോടെ ഇവരിൽ വലിയൊരു വിഭാഗത്തിന് ജോലി നഷ്ടപ്പെട്ടേക്കും എന്ന് ആശങ്കയുണ്ട്.
നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്‌സ് അസോസിയേഷന്റെ കണക്ക് പ്രകാരം പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമായി 130000 മുതൽ 150000 വരെ ട്രക്ക് ഡ്രൈവർമാർ അമേരിക്കയിൽ ജോലി ചെയ്യുന്നുണ്ട്.
ഇംഗ്ലീഷ് പ്രാവീണ്യ പരിശോധന കർശനമാക്കുന്നതോടെ ഇവരുടെ തൊഴിലിനെ കാര്യമായി ബാധിക്കുമെന്ന് അസോസിയേഷൻ പറയുന്നു.
തിങ്കളാഴ്ചയാണ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി ഇംഗ്ലീഷ് പ്രാവീണ പരിശോധന കർശനമാക്കുമെന്ന് അറിയിച്ചത്. 'വാണിജ്യ ട്രക്ക് ഡ്രൈവർമാർക്ക് ഇംഗ്ലീഷ് സംസാരിക്കാനും മനസ്സിലാക്കാനും സാധിക്കണം.
ഇല്ലെങ്കിൽ അവരെ സർവീസിൽ നിന്ന് പിരിച്ചുവിടും. അമേരിക്കൻ റോഡുകൾ സുരക്ഷിതമാക്കുന്നതിനായാണ് ട്രംപ് ഭരണകൂടം തീരുമാന മെടുത്തിരിക്കുന്നതെന്നും' ഷോൺ ഡഫി എക്‌സിൽ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us