അമേരിക്കയുടെ ഇറാഖ് ആക്രമണത്തിന്റെ സൂത്രധാരന്‍. യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

2003ലെ അധിനിവേശ കാലത്ത് ജോര്‍ജ് ബുഷിന് ശക്തമായ പിന്തുണയാണ് ഡിക് ചെനി നല്‍കിയത്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
2025-11-04T113032Z-770747109-RC2NPHAC04UF-RTRMADP-3-PEOPLE-DICK-CHENEY

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു. 84 വയസ്സായിരുന്നു. ന്യൂമോണിയയും ഹൃദയ സംബന്ധമായ അസുഖങ്ങളുമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. 

Advertisment

ജോര്‍ജ് ഡബ്ല്യൂ ബുഷ് പ്രസിഡന്റായിരുന്ന 2001-2009 കാലത്താണ് ഡിക് ചെനി യു എസ് വൈസ് പ്രസിഡന്റായിരുന്നത്. അമേരിക്കയുടെ ഇറാഖ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് ഡിക് ചെനി അറിയപ്പെട്ടിരുന്നത്.

2003ലെ അധിനിവേശ കാലത്ത് ജോര്‍ജ് ബുഷിന് ശക്തമായ പിന്തുണയാണ് ഡിക് ചെനി നല്‍കിയത്. ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന അമേരിക്കന്‍ നയത്തിനു പിന്നില്‍ ഡിക് ചെനിയാണ്. ഇറാഖില്‍ മാരകായുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം നടത്തിയത്.

എന്നാല്‍ പരിശോധനയില്‍ നശീകരണ ആയുധങ്ങള്‍ കണ്ടെത്താനായിരുന്നില്ല. ജോര്‍ജ് ബുഷിന്റെ പിതാവ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് പ്രസിഡന്റായിരുന്നപ്പോള്‍, ഡിക് ചെനി പ്രതിരോധസെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Advertisment