ന്യൂയോര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനിക്ക് ചരിത്ര വിജയം. മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

തന്റെ പണിപ്പുരയിലെ ആയുധങ്ങളെല്ലാം പുറത്തെടുത്തിട്ടും ട്രംപിന്, മംദാനിയെ പരാജയപ്പെടുത്താനായില്ല. വോട്ടെടുപ്പ് വേളയില്‍ പോലും ട്രംപ് മംദാനിക്കെതിരെ രംഗത്ത് എത്തി.

New Update
4a0fbqjg_zohran-mamdani_625x300_05_November_25

വാഷിങ്ടണ്‍: അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രപരമായ മുന്നേറ്റം സൃഷ്ടിച്ചാണ് ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെടുന്നത്.

Advertisment

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഇസ്ലാമോഫോബിയക്കും ഏറ്റ കനത്ത തിരിച്ചടി കൂടിയാണ് മംദാനിയുടെ വിജയം.

തന്റെ പണിപ്പുരയിലെ ആയുധങ്ങളെല്ലാം പുറത്തെടുത്തിട്ടും ട്രംപിന്, മംദാനിയെ പരാജയപ്പെടുത്താനായില്ല. വോട്ടെടുപ്പ് വേളയില്‍ പോലും ട്രംപ് മംദാനിക്കെതിരെ രംഗത്ത് എത്തി.

അദ്ദേഹം ജൂത വിരോധിയാണെന്നും വോട്ട് ചെയ്യുന്ന ജൂതന്മാര്‍ മണ്ടന്മാരെന്ന് പോലും പറഞ്ഞു. എന്നാല്‍ ട്രംപിന്റെ ആഹ്വാനങ്ങളും പ്രസ്താവനകളും തള്ളിയാണ് മംദാനി ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്ത് എത്തുന്നത്.

ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിമാണ് 34-കാരനായ സൊഹ്‌റാൻ മംദാനി.

മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് സോഹ്‌റാൻ മംദാനിയുടെ അഭിമാനകരമായ നേട്ടം.

ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രയേലിൻ്റെ വംശഹത്യയെ വിമർശിച്ചതും ഉൾപ്പെടെയുള്ള നിലപടുകളാണ് മംദാനിക്കെതിരെ പ്രവർത്തിക്കാൻ യു.എസ് പ്രസിഡൻ്റ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്.

ഗസ്സയിലെ വംശഹത്യക്ക്‌ സഹായം നൽകുന്നതിനെ മംദാനി എതിർത്തിരുന്നു. ന്യൂയോർക്കിൽ എത്തിയാൽ യുദ്ധക്കുറ്റവാളിയായ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും മംദാനി പ്രഖ്യാപിച്ചിരുന്നു.

ട്രംപ് യുഎസ് ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്‌നമാണെന്നും മംദാനി തിരിച്ചടിച്ചിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന സൊഹ്റാൻ മംദാനി ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് ട്രംപ് എതിർപ്പുയർത്തുന്നത്.

Advertisment