New Update
/sathyam/media/media_files/2025/11/08/washington-2025-11-08-08-56-13.jpg)
വാഷിംഗ്ടൺ: അമേരിക്കൻ സൈനിക താവളത്തിലെത്തിയ സംശയകരമായ പാക്കറ്റ് തുറന്നതിന് പിന്നാലെ നിരവധിപ്പേർക്ക് ശാരീരികാസ്വാസ്ഥ്യം. എയർ ഫോഴ്സ് വണ്ണിന്റെ ബേസിലേക്കാണ് സംശയകരമായ പാക്കറ്റ് എത്തിയത്.
Advertisment
പാക്കറ്റ് സംശയകരമായതിനാൽ എല്ലാവരേയും ഒഴിപ്പിച്ച ശേഷമായിരുന്നു പാക്കറ്റ് തുറന്നത്. എന്നാൽ തുറക്കുമ്പോൾ പരിസരത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെല്ലാം തന്നെ ശാരീരിക അസ്വാസ്ഥ്യം നേരിട്ടതായാണ് മെരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസ് വക്താവ് അറിയിച്ചിട്ടുള്ളത്.
തിരിച്ചറിയാൻ സാധിക്കാത്ത വെള്ള നിറത്തിലുള്ള പൊടിയായിരുന്നു പാക്കറ്റിലുണ്ടായിരുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us