New Update
/sathyam/media/media_files/2025/11/10/img16-2025-11-10-09-58-54.jpg)
വാഷിം​ഗ്ടൺ: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പ്. സർക്കാർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധന അനുമതി ബിൽ ജനുവരി 31 വരെ സെനറ്റ് അംഗീകരിച്ചു.
Advertisment
8 ഡെമോക്രാറ്റ് അംഗങ്ങൾ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. ഡെമോക്രറ്റുകളുടെ പ്രധാന ആവശ്യമായ ആരോഗ്യ പരിരക്ഷ നികുതി ഇളവ് ഇപ്പോഴില്ല.
ഇക്കാര്യം അടുത്ത മാസം പരിഗണിക്കാൻ ധാരണയായിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ മരവിപ്പാക്കാനും ധാരണയായി. ഷട്ട് ഡൌൺ അവസാനിക്കാൻ ഇനി ജനപ്രതിനിധി സഭ അംഗീകരിക്കണം.
തുടർന്ന് പ്രസിഡന്റ് ട്രംപ് ബില്ലിൽ ഒപ്പുവെക്കണം. ഈ ആഴ്ച തന്നെ അതുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us