New Update
/sathyam/media/media_files/2025/06/05/nDKIo9YqWHBaf4f86sGh.jpg)
വാഷിങ്ടന്‍: പാകിസ്ഥാന് 68.6 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2040വരെ ഉപയോഗിക്കാവുന്ന എഫ്-16 യുദ്ധവിമാനങ്ങള്‍ നവീകരിക്കാനും പരിപാലിക്കാനുമുള്ള ഉപയോഗത്തിനാണ് തുക കൈമാറുക.
Advertisment
യുദ്ധഭൂമിയില്‍ നിന്ന് തത്സമയ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനങ്ങളും ബോംബ് ബോഡികളും ഉള്‍പ്പെടെ ഇതിലുള്‍പ്പെടുന്നു.
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മറ്റു പദ്ധതികളിലും യുഎസുമായി സഹകരിക്കാന്‍ പാകിസ്ഥാന് ഈ കരാര്‍ ഉപയോഗപ്രദമാവുമെന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോഓപറേഷന്‍ ഏജന്‍സി (ഡിഎസ്സിഎ) പറഞ്ഞു.
യുഎസ്, നാറ്റോ സേനകളുമായി യുദ്ധഭൂമിയില്‍ നിന്ന് തത്സമയ വിവരങ്ങള്‍ കൈമാറാനുള്ള 92 ലിങ്ക്-16, എംകെ -82 500-പൗണ്ട് ബോംബ് ബോഡികളും ഉള്‍പ്പെടെ പ്രതിരോധ ഉപകരണങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. യുഎസ് ദേശീയ സുരക്ഷയ്ക്ക് ഈ വില്‍പ്പന സുപ്രധാനമാണെന്ന് ഡിഎസ്സിഎ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us