/sathyam/media/media_files/2025/05/31/kFbJvJsOirljfpTSiVxU.jpg)
വാഷിങ്ടൺ: പുതിയ എച്ച്1-ബി വിസ അപേക്ഷകൾക്കുള്ള ഫീസ് 100,000 ഡോളറായി വർധിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പത്തൊൻപത് യുഎസ് സംസ്ഥാനങ്ങൾ ചേർന്ന് കേസ് ഫയൽ ചെയ്തു.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളിലെ തൊഴിലാളി ക്ഷാമം ചൂണ്ടികാട്ടിയാണ് കേസ്.
നിയമപരമായ അധികാരമോ നടപടിക്രമങ്ങളോ ഇല്ലാതെയാണ് വിസ ഫീസിൽ വൻതോതിലുള്ള വർധനവ് വരുത്തിയതെന്ന് പരാതിയിൽ ചൂണ്ടികാണിക്കുന്നു.
ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസും മറ്റ് 18 സംസ്ഥാന അറ്റോർണി ജനറലുകളും ചേർന്നുള്ള സഖ്യമാണ് പരാതിപ്പെട്ടത്. മസാച്യുസെറ്റ്സ് ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ്.
എച്ച1-ബി വിസ പ്രോഗ്രാം ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ പ്രൊഫഷണലുകളെ യുഎസിൽ താൽക്കാലികമായി ജോലി ചെയ്യാൻ അനുവദിക്കുന്നു. ഇത് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് ഇന്ത്യൻ പൗരന്മാരാണ്.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, മറ്റ് മേഖലകൾ എന്നിങ്ങനെ ഇടങ്ങളിൽ അവശ്യ സേവനങ്ങൾ നൽകുന്നതിന് ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന തൊഴിലുടമകൾക്ക് ഭീമൻ ഫീസ് താങ്ങാനാവില്ല. ഇത് എച്ച് വൺ വിസപദ്ധതി തന്നെ അപ്രാപ്യമാക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് സഖ്യം പരാതിയിൽ പറയുന്നു.
പുതിയ ഫീസ് നിയമവിരുദ്ധമാണ് എന്നും കോൺഗ്രസിന്റെ അംഗീകാരമോ ആവശ്യമായ നിയമനിർമ്മാണ പ്രക്രിയയോ ഇല്ലാതെയാണ് ഇത് ചുമത്തിയിരിക്കുന്നതെന്നും ഈ നീക്കം അഡ്മിനിസ്ട്രേറ്റീവ് പ്രൊസീജ്യർ ആക്റ്റിനെയും ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്റ്റിനെയും ലംഘിക്കുന്നുവെന്നും അറ്റോർണി ജനറൽ വാദിച്ചു.
അരിസോണ, കാലിഫോർണിയ, കൊളറാഡോ, കണക്റ്റിക്കട്ട്, ഡെലവെയർ, ഹവായ്, ഇല്ലിനോയിസ്, മേരിലാൻഡ്, മസാച്യുസെറ്റ്സ്, മിഷിഗൺ, മിനസോട്ട, നോർത്ത് കരോലിന, ന്യൂജേഴ്‌സി, ഒറിഗോൺ, റോഡ് ഐലൻഡ്, വെർമോണ്ട്, വാഷിംഗ്ടൺ, വിസ്കോൺസിൻ എന്നിവിടങ്ങളിലെ അറ്റോർണി ജനറൽമാരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us