'പാകിസ്ഥാന് നന്ദി': ഗാസയിലേക്ക് സേനയെ അയയ്ക്കാമെന്ന പാക് ഓഫറിനെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

സമാധാനം പുനസ്ഥാപിക്കാൻ ഗാസയിലേക്ക് സൈന്യത്തെ അയയ്ക്കാൻ പാകിസ്ഥാൻ സമ്മതം അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റൂബിയോ

New Update
pakistan

വാഷിങ്ടണ്‍: ഗാസയ്ക്കായുള്ള നിർദിഷ്ട അന്താരാഷ്ട്ര സേനയിൽ ചേരാമെന്ന് വാഗ്ദാനം ചെയ്ത പാകിസ്ഥാനോട് നന്ദി പറഞ്ഞ് അമേരിക്ക.

Advertisment

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് പാകിസ്ഥാന് നന്ദി രേഖപ്പെടുത്തിയത്.

 അതേസമയം ഇതുവരെ സേനയെ അയക്കുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമാധാനം പുനസ്ഥാപിക്കാൻ ഗാസയിലേക്ക് സൈന്യത്തെ അയയ്ക്കാൻ പാകിസ്ഥാൻ സമ്മതം അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റൂബിയോ- 'അവരുടെ വാഗ്ദാനത്തിന് ഞങ്ങൾ നന്ദി പറയുന്നു'.

 ഇക്കാര്യത്തിൽ അന്താരാഷ്ട്ര തലത്തിലെ പങ്കാളിത്തത്തെ സംബന്ധിച്ച് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ - ഹമാസ് സമാധാന ശ്രമം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ട്രംപ് ഭരണകൂടം നേരിടുന്ന തടസ്സങ്ങളെക്കുറിച്ച് റൂബിയോ തുറന്നു പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

Advertisment