/sathyam/media/media_files/2025/07/04/donald-trump-untitledtrmpp-2025-07-04-08-41-43.jpg)
വാഷിങ്ടൺ: വെനസ്വേലയിലെ അധിനിവേശ ആക്രമണത്തിനും പ്രസിഡന്റിനെ പിടിച്ചുകൊണ്ടുപോയതിനും പിന്നാലെയുള്ള അന്താരാഷ്ട്ര വിവാദങ്ങൾക്കിടെ പുതിയ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
താൻ 'വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്' ആണെന്ന് ട്രംപ് അവകാശപ്പെട്ടു.
സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത എഡിറ്റഡ് ഇമേജിലാണ് ട്രംപിന്റെ അവകാശവാദം.
വെനസ്വേലയിൽ നിലവിൽ ആക്ടിങ് പ്രസിഡന്റുണ്ടായിരിക്കെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഇത്തരമൊരു നീക്കം.
വിക്കിപ്പീഡിയയിലെ പ്രൊഫൈലിൽ 'വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്' എന്ന് കൂട്ടിച്ചേർത്തിരിക്കുന്ന എഡിറ്റഡ് സ്ക്രീൻ ഷോട്ട് ഇമേജാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്.
ഇതിൽ, 2026 ജനുവരി മുതൽ 'വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്' എന്നാണ് ട്രംപിന്റെ പദവിയായി ആദ്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു ശേഷമാണ് അമേരിക്കയുടെ 45ാമത്തെയും 47ാമത്തെയും പ്രസിഡന്റ് എന്ന ഔദ്യോഗിക പദവി രേഖപ്പെടുത്തിയിരിക്കുന്നത്.
വെനസ്വേലൻ സുപ്രിം ട്രൈബ്യൂണൽ ഓഫ് ജസ്റ്റിസ് വഴിയും ഭരണഘടനാ പിന്തുടർച്ച പ്രക്രിയ വഴിയുമാണ് ഇടക്കാല പ്രസിഡന്റ് അധികാരമേൽക്കുന്നത് എന്നിരിക്കെയാണ് ട്രംപിന്റെ പുതിയ അവകാശവാദം.
വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസാണ് നിലവിൽ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്. മദൂറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വെനസ്വേലൻ സുപ്രിം ട്രൈബ്യൂണൽ ഓഫ് ജസ്റ്റിസാണ് റോഡ്രിഗസിനോട് ആക്ടിങ് പ്രസിഡന്റ് പദവിയേറ്റെടുക്കാൻ ഉത്തരവിട്ടത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us