പാകിസ്ഥാനും ബംഗ്ലാദേശും ഉൾപ്പെടെ 75 രാജ്യങ്ങളിലെ ഇമിഗ്രന്റ് വിസ പ്രോസസിംഗ് താൽക്കാലികമായി നിർത്തിവച്ചു. അടുത്ത ഷോക്കുമായി ട്രംപ്

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

New Update
trump

 വാഷിംഗ്ടൺ: അമേരിക്കയിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട നയങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായി 75 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള ഇമിഗ്രന്റ് വിസ പ്രോസസിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് തീരുമാനിച്ചു. 

Advertisment

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് രാജ്യങ്ങളുടെ പുറത്തു വിട്ടിരിക്കുന്നത്. 

ജനുവരി 21 മുതൽ സസ്‌പെൻഷൻ പ്രാബല്യത്തിൽ വരും. എന്നാൽ ടൂറിസ്റ്റ്, ബിസിനസ് തുടങ്ങിയ നോൺ-ഇമിഗ്രന്റ് (താൽക്കാലിക) വിസകൾക്ക് ഈ തീരുമാനം ബാധകമല്ലെന്നും അറിയിച്ചിട്ടുണ്ട്.

ഈ വർഷം വരാനിരിക്കുന്ന ലോകകപ്പ്, 2028 ഒളിമ്പിക്സ് തുടങ്ങിയവക്ക് യുഎസ് വേദിയാകുന്ന സാഹചര്യത്തിൽ നോൺ-ഇമിഗ്രന്റ് വിസകളുടെ ആവശ്യം വലിയ തോതിൽ വർധിക്കുമെന്നാണ് വിലയിരുത്തൽ.

Advertisment