അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപിന്റെ ആഡംബര വസതിയിൽ തോക്കുമായി അതിക്രമിച്ച് കടന്ന് അക്രമി. സുരക്ഷാ ഉദ്യോ​ഗസ്ഥർ അക്രമിയെ വെടിവച്ചു കൊന്നു

ട്രംപ് പലപ്പോഴും വാരാന്ത്യങ്ങൾ ചെലവഴിക്കാനെത്തുന്ന റിസോർട്ടാണ് മാർ-എ-ലാഗോ. എന്നാൽ സംഭവസമയത്ത് അദ്ദേഹം വൈറ്റ് ഹൗസിലായിരുന്നു. 

New Update
trump

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപിന്റെ ആഡംബര വസതിയിൽ വെടിവയ്പ്പ്. ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മാർ-എ-ലാഗോ റിസോർട്ടിലേക്കാണ് തോക്കുധാരി അതിക്രമിച്ച് കയറിയത്. 

Advertisment

ഇയാളെ സുരക്ഷാ ഉദ്യോ​ഗസ്ഥർ വെടിവച്ചു കൊന്നു. അക്രമിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ട്രംപ് പലപ്പോഴും വാരാന്ത്യങ്ങൾ ചെലവഴിക്കാനെത്തുന്ന റിസോർട്ടാണ് മാർ-എ-ലാഗോ. എന്നാൽ സംഭവസമയത്ത് അദ്ദേഹം വൈറ്റ് ഹൗസിലായിരുന്നു. 

സീക്രട്ട് സർവീസ് ഏജന്റുമാരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഡെപ്യൂട്ടിയും അക്രമിയെ വെടിവച്ചു കൊന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു. 

Advertisment