/sathyam/media/media_files/2025/06/05/nDKIo9YqWHBaf4f86sGh.jpg)
വാഷിങ്ടൺ: ഇറാനുമായുള്ള ചർച്ചകളിൽ സന്തുഷ്ടനല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും വേണ്ടിവന്നേക്കാം എന്നും ട്രംപ് പറഞ്ഞു.
ജനീവ സമാധാന ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെ ആണ് പ്രതികരണം.
പശ്ചിമേഷ്യയിൽ അമേരിക്ക ദീർഘകാല യുദ്ധത്തിനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു.
തിങ്കളാഴ്ച മുതൽ വിയന്നയിൽ വീണ്ടും ചർച്ച നടക്കും. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നാളെ ഇസ്രയേലിൽ എത്തും.
ഇറാൻ വിഷയത്തിൽ ഒരു അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
ഇതുവരെയുള്ള നയന്തന്ത്ര ചർച്ചകളിൽ തൃപ്തിയില്ല. ഒരു വലിയ, ബുദ്ധിമുട്ടുള്ള തീരുമാനം വരാനിരിക്കുന്നു.
ഇറാൻ ആണവശേഷി നിർത്തലാക്കണം. നയന്തന്ത്ര പരിഹാരത്തിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മിഡിൽ ഈസ്റ്റിൽ അമേരിക്ക ഒരു ദീർഘകാല യുദ്ധത്തിനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അറിയിച്ചു.
ഇറാനെതിരെയുള്ള സൈനിക നടപടി പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണ്. അദ്ദേഹം എന്ത് തീരുമാനമെടുക്കുമെന്ന് പറയാൻ കഴിയില്ലെന്നും വാൻസ് വാഷിംഗ്ടൺ പോസ്റ്റ് അഭിമുഖത്തിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us