ഇന്ത്യയ്ക്ക് വൻ ആശ്വാസം. റഷ്യൻ എണ്ണ വാങ്ങാം; ഉപരോധത്തിൽ ഇളവ് നൽകി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റാണ് പ്രഖ്യാപനം നടത്തിയത്

ജനുവരിയിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം ഏകദേശം 1.1 ദശലക്ഷം ബാരലായി കുറഞ്ഞു.

New Update
qbftdjqs_modi-trump_625x300_06_March_26

 വാഷിങ്ടണ്‍: ഇന്ത‌്യയ്ക്ക്‌ റഷ്യൻ എണ്ണ വാങ്ങാൻ ഒരു മാസത്തേക്ക് ഉപരോധത്തിൽ ഇളവ് നൽകി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റാണ് പ്രഖ്യാപനം നടത്തിയത്. 

Advertisment

കടലിലുള്ള റഷ്യൻ ടാങ്കറുകളിൽ നിന്ന് എണ്ണ വാങ്ങാം എന്നാണ് അറിയിപ്പ്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ആഗോള ഊർജ്ജ വിപണി അസ്ഥിരമാകാതിരിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം.

യുക്രെയ്‌നിലെ അധിനിവേശത്തിനെതിരെ റഷ്യയെ സമ്മർദ്ദത്തിലാക്കാൻ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ നവംബറിലാണ് റഷ്യൻ എണ്ണ കമ്പനികളായ ലുക്കോയിലിനും റോസ്‌നെഫ്റ്റിനും മേൽ ഉപരോധം ഏർപ്പെടുത്തിയത്. 

ജനുവരിയിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം ഏകദേശം 1.1 ദശലക്ഷം ബാരലായി കുറഞ്ഞു.

2022 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. യുഎസ് താരിഫുകളിൽ ഇളവ് പ്രഖ്യാപിച്ചതോടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 21.2% ആയി കുറഞ്ഞു.

ഇറാന്‍റെ ആക്രമണം മിഡിൽ ഈസ്റ്റിലുടനീളം എണ്ണ ഉൽപാദനത്തെ ബാധിച്ചു. ആഗോള എണ്ണ വിതരണത്തിന്റെ 20% കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് സ്ഥിതി കൂടുതൽ ഗുരുതരമായി. 

എണ്ണവില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ ഇന്ന് രാവിലെ ബാരലിന് 83.07 ഡോളറായി ഉയർന്നു. പക്ഷേ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാൻ സാധ്യതയില്ലെന്നാണ് അറിയിപ്പ്.

Advertisment